India Languages, asked by asavenu348rose, 3 months ago

കഥകളിയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?​

Answers

Answered by malleshgl1980
5

Answer:

ok

Explanation:

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ഏറ്റവും അറിയപ്പെടുന്ന നൃത്ത നാടകമാണ് കഥകാലി. കഥകലി എന്ന വാക്കിന്റെ അർത്ഥം "സ്റ്റോറി-പ്ലേ" എന്നാണ്. വലുതും വിപുലവുമായ മേക്കപ്പിനും വസ്ത്രങ്ങൾക്കും ഇത് പേരുകേട്ടതാണ്. എലാബോ.

This is you answer

Mark me in brainliest.


malleshgl1980: please mark me in brainliest
asavenu348rose: ok
malleshgl1980: thanks
asavenu348rose: Same to you
malleshgl1980: ok bye
malleshgl1980: thanks..
asavenu348rose: welcome
Answered by gauthamrajuv15
0

Answer:

കഥകളി

ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമാണ് കഥകളി. 300 വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിന്റെ ഗാംഭീര്യവും, നൃത്ത, സംഗീത മേള സാകല്യവും, രൂപഭംഗിയും  ഒരു ഉത്തമ കലാരൂപമാക്കി മാറ്റുന്നു. പുരാണങ്ങളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള കഥകളാണ് പ്രമേയമാക്കുന്നത്. നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിദ്ധ്യവും ഇതിനെ കലാസ്വാദകരുടെ ആരാധനാ രൂപമാക്കി മാറ്റുന്നുണ്ട്. നൃത്ത നാട്യചലനങ്ങള്‍,  മുദ്രകളുടെ താളാത്മകത സൃഷ്ടിക്കുന്ന ഭാഷ, മുഖത്തു വിടരുന്ന ഭാവപ്രകടനങ്ങള്‍, മുഖത്തേപ്പില്‍ പ്രത്യേകം ശ്രദ്ധേയമാകുന്ന കണ്ണുകളുടെ ചലനങ്ങള്‍ എന്നിവ കാഴ്ചക്കാരെ മറ്റൊരു മാസ്മര പ്രപഞ്ചത്തിലേക്കു കൊണ്ടു പോകുന്നു. ഓരോ രംഗം തീരുവോളം കണ്ണുകള്‍ക്ക് ആനന്ദോല്‍സവമാണ് കഥകളി നടനം.

കഥകളി വേഷ സമ്പ്രദായങ്ങളും മുഖത്തെഴുത്തും മറ്റൊരു സൗന്ദര്യാനുഭൂതിയാണ്. അഞ്ചു തരം വേഷങ്ങളാണ് സാധാരണ കഥകളി വേദികളില്‍ എത്തുക. ഇവയോരോന്നും കഥാപാത്രങ്ങളുടെ ലിംഗ, സ്വഭാവ, പ്രകൃതി സവിശേഷതകള്‍ എടുത്തു കാട്ടുന്നവയാണ് - പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിവയാണവ. ആടയാഭരണങ്ങളുടെ വൈചിത്ര്യവും നിറക്കൂട്ടുമാണ് കഥകളിയുടെ ദൃശ്യഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. കേശഭാരത്തോടു കൂടിയ വലിയ കിരീടങ്ങള്‍, തിളങ്ങുന്ന പട്ടില്‍  തീര്‍ത്ത കട്ടികഞ്ചുകങ്ങള്‍ (മേല്‍ കുപ്പായം) നിറപ്പകിട്ടാര്‍ന്ന അരപ്പാവാടകള്‍, അരപ്പാവാട ധരിക്കുന്നത് അരക്കു ചുറ്റും നീണ്ട വസ്ത്ര ചുരുള്‍ ചുറ്റി അരയുടെ ആകാരവും വിസ്താരവും രൂപഭംഗിയും വര്‍ദ്ധിപ്പിച്ചിട്ടാണ്. കലാകാരന്മാര്‍ അവരുടെ വേഷ ഭംഗിയില്‍ കഥാപാത്രമായി മാറുമ്പോള്‍ കാണികളും കഥകളുടെ മായിക ലോകത്തിലേക്കു വഴുതി വീഴുന്നു

ദീര്‍ഘ കാലത്തെ പരിശീലനം ആവശ്യമുള്ള ഒരു ശാസ്ത്രീയ കലാരൂപമാണ് കഥകളി. അനുഷ്ഠാനകലകളിലെ പല അംശങ്ങളും സമന്വയിപ്പിച്ച് കൊട്ടാരക്കരത്തമ്പുരാന്‍ തുടങ്ങിവച്ച രാമനാട്ടമാണ് കഥകളിയായി പരിണമിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്.

കഥകളിയിലെ കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. പശ്ചാത്തലത്തിലെ പാട്ടുകള്‍ക്കനുസരിച്ച് അഭിനയിക്കുന്നു. അതുകൊണ്ട് തന്നെ കഥകളി സംഗീതത്തിലെ സാഹിത്യത്തിനു വലിയ പ്രാധാന്യമുണ്ട്. ആട്ടക്കഥാ സാഹിത്യമെന്നാണതിനു പറയുന്നത്. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം തുടങ്ങിയവയാണ് കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. മറ്റു ഭാരതീയ നൃത്ത രൂപങ്ങള്‍ക്കെന്ന പോലെ തന്നെ കഥകളിയുടെയും അടിസ്ഥാനം ഭരത മുനിയുടെ നാട്യ ശാസ്ത്രമാണ്. പക്ഷെ കഥകളിയില്‍ ഉപയോഗിക്കുന്ന ഹസ്ത മുദ്രകള്‍ക്ക് അടിസ്ഥാനം ഹസ്ത ലക്ഷണ ദീപിക എന്ന പുരാതന ഗ്രന്ഥമാണ്.

കഥകളിക്ക് അനേകം ചടങ്ങുകളുണ്ട്. കേളി, അരങ്ങുകേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിവയാണ് അവ.

ഒരു കഥ പൂര്‍ണ്ണ രൂപത്തില്‍ അവതരിപ്പിക്കുവാന്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ വേണ്ടി വരും. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കഥകളിയുടെ വേഷവിധാനങ്ങളാണ്. കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ചാണ് മുഖത്തെഴുത്തും, വേഷവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പുരുഷ കഥാപാത്രത്തിന്റെ മുഖത്തെഴുത്ത് പൂര്‍ത്തിയാക്കാന്‍ 3 മണിക്കൂര്‍ മുതല്‍ 5 മണിക്കൂര്‍ വരെ സമയം വേണ്ടി വരും.

കുറഞ്ഞത് നാലഞ്ചു വര്‍ഷത്തെയെങ്കിലും പരിശീലനം ആവശ്യമുള്ള കലാരൂപമാണ് കഥകളി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാശോന്മുഖമായിരുന്ന ഈ കലാരൂപത്തിന്റെ തിരിച്ചു വരവിനു കാരണം കലാമണ്ഡലത്തിന്റെ രൂപീകരണമാണ്. മഹാകവി വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ആണതിന് വേണ്ടി പ്രയത്‌നിച്ചത്.

ഹിന്ദു പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നുമാണ് ആട്ടക്കഥാ സാഹിത്യ രചനയ്ക്കുള്ള കഥകള്‍ തെരഞ്ഞെടുക്കുക. കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍ തമ്പി, വയസ്കര മൂസ് തുടങ്ങിയവര്‍ ആണ് പ്രമുഖ ആട്ടക്കഥാ രചയിതാക്കള്‍. കല്യാണ സൗഗന്ധികം, നളചരിതം, ബാലി വധം, ഉത്തരാ സ്വയംവരം, സന്താന ഗോപാലം ഇവയൊക്കെയാണ് പ്രധാന ആട്ടക്കഥകള്‍.

Explanation:

Similar questions