മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ ഒരു സന്ദർഭം
Answers
Answer:
ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
മഹാത്മാ
മോഹൻദാസ് കരംചന്ദ് ഗാന്ധി
The face of Gandhi in old age—smiling, wearing glasses, and with a white sash over his right shoulder
ജനനം
മോഹൻദാസ് കരംചന്ദ് ഗാന്ധി
2 ഒക്ടോബർ 1869
പോർബന്തർ , Kathiawar Agency, ബ്രിട്ടീഷ് രാജ്[1]
(ഇപ്പോൾ ഗുജറാത്തിൽ)
മരണം
30 ജനുവരി 1948 (പ്രായം 78)
ന്യൂ ഡെൽഹി , ഡെൽഹി,ഇന്ത്യ
മരണ കാരണം
രാഷ്ട്രീയ കൊല
അന്ത്യ വിശ്രമം
രാജ് ഘട്ട് ,ചിതാ ഭസ്‌മം ഭാരതത്തിലെ നാനാ നദികളിൽ ഒഴുക്കി.
മറ്റ് പേരുകൾ
മഹത്മാ , ഗാന്ധിജി , ബാപ്പുജി ,മഹത്മാ ഗാന്ധി
വിദ്യാഭ്യാസം
barrister-at-law
കലാലയം
Alfred High School, Rajkot,
Samaldas College, Bhavnagar,
University College, London
അറിയപ്പെടുന്നത്
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
സത്യാഗ്രഹം , അഹിംസ
പ്രസ്ഥാനം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളി(കൾ)
കസ്തൂർബാ ഗാന്ധി
കുട്ടികൾ
ഹരിലാൽ
മണിലാൽ ഗാന്ധി
രാംദാസ് ഗാന്ധി
ദേവ്ദാസ് ഗാന്ധി
മാതാപിതാക്ക(ൾ)
കരംചന്ദ് ഗാന്ധി (father)
പുത്ലീ ഭായ് ഗാന്ധി (mother)
ഒപ്പ്
Mohandas K. Gandhi signature.svg
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും(2007 മുതൽ) പ്രഖ്യാപിചിട്ടുണ്ട്
hlo bro or sis
malayali pwoliyalle