India Languages, asked by anakhas48, 3 months ago

അജഗജാന്തരം എന്ന കഥയുടെ ശീർഷകത്തിൻ്റെ ഔചിത്യം പരിശോധിക്കുക.​

Answers

Answered by sritejvelamala
8

വലുതിന് പിന്നാലെ പായുന്ന സാമൂഹിക പ്രവണതയെ വിമർശന വിധേയമാക്കുന്നു അജഗജാന്തരം . ആക്ഷേപഹാസ്യത്തിന്റെ ഒന്നാന്തരം രചനാ തന്ത്രം. ചെറുതിനെ പിന്തുണക്കുന്ന ഒരു ചിന്തയെ സമൂഹം എത്ര ആശ്ചര്യത്തോടെയും പരിഹാസത്തോടെ യും കാണുന്നുവെന്ന് കഥ ഓർമ്മപ്പെടുത്തുന്നു.ഭൂരിപക്ഷാഭിപ്രായമുള്ള ചിന്തകളോടും കാഴ്ചകളോടുമുള്ള ഒത്തു പോകലല്ലാമാനസികമായ സ്വാസ്ഥ്യം നൽകാൻ കഴിയുന്ന ചെറുതുകളിലേക്കും നമ്മുടെ കാഴ്ചകൾ വളരേണ്ടതുണ്ടെന്ന് കഥ സൂചിപ്പിക്കുന്നു. പരിഹാസങ്ങളെ ഉറച്ച നിലപാടുകളാലും, പ്രവർത്തനങ്ങളാലുമാണ് നേരിടേണ്ടതെന്നും ആഗ്രഹങ്ങളുടെ തോതും പരിധിയും നിശ്ചയിക്കേണ്ടത് ലാളിത്യത്താലും മനശാന്തിയാലുമാകണമെന്ന് കഥ ഓർമ്മിപ്പിക്കുന്നു.... ദുരമൂത്ത സാമൂഹിക മനോഭാവങ്ങൾക്കെതിരെ മനസ്സൊരുക്കാൻ വിധം അജഗജാന്തരം കുട്ടികളെ പരിവർത്തിപ്പിക്കട്ടെ.

Similar questions