India Languages, asked by manikandans8a2007, 3 months ago

ഓൺലൈൻ ക്ലാസ്സും വിദ്യാർത്ഥികളും ഉപ്പന്യസം​

Answers

Answered by sonasanu2933
3

Answer:

വിദ്യാലയങ്ങളില്‍ 10 മാസം കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക്ഡൗണ്‍ അപ്രതീക്ഷിത പ്രഹരമാണ്. മാര്‍ച്ചില്‍ അവസാനപാദ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദര്‍ശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് നമ്മൾ വീട്ടിൽ തന്നെ ഇരുത്തിയിരിക്കുന്നത്. ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികള്‍ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളില്‍ കഴിയുന്ന അവര്‍ക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. കാരണം, ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികളില്‍ മാനസിക സംഘര്‍ഷവും ശാരീരിക പ്രയാസങ്ങളും സൃഷ്ടിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദ്യാലയങ്ങളില്‍ 10 മാസം കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക്ഡൗണ്‍ അപ്രതീക്ഷിത പ്രഹരമാണ്. മാര്‍ച്ചില്‍ അവസാനപാദ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദര്‍ശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് നമ്മൾ വീട്ടിൽ തന്നെ ഇരുത്തിയിരിക്കുന്നത്. ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികള്‍ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളില്‍ കഴിയുന്ന അവര്‍ക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. കാരണം, ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികളില്‍ മാനസിക സംഘര്‍ഷവും ശാരീരിക പ്രയാസങ്ങളും സൃഷ്ടിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഒരു കുട്ടി മാത്രമുള്ള വീടുകളിലാണ് അവര്‍ ഏകാന്ത തടവുകാരായത്. ജൂണില്‍ വിദ്യാലയങ്ങള്‍ തുറക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ലോക്ഡൗണ്‍നീട്ടുകയും എല്‍.പി വിഭാഗം മുതല്‍ കോളജ് തലംവരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ആയതിനാല്‍ അത് കുട്ടികള്‍ക്ക് ആസ്വാദ്യകരവും പഠന പ്രേരകമാവുകയും ചെയ്തു. എന്നാല്‍ ടി.വി ഇല്ലാത്ത വീടുകളിലെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിക്കുന്ന കുട്ടികളും മൊബൈല്‍ ഫോണുകളെയാണ് ആശ്രയിക്കുന്നത്.

Hope this helps..❤️

Mark me as brainliest..❤️

Similar questions