Chemistry, asked by fathimaranap0909, 1 month ago

പകർച്ചവയോധിയ ും പരിസ്ഥിതി േെിൈീകരണവ ും.​

Answers

Answered by ijasahammed2005
2

Answer:

നമ്മുടെ നാടുകളിലെല്ലാം പല പ്രശ്നങ്ങളും നാം കണ്ടു വരുന്നുണ്ട് അതിൽ വളരെ കൂടുതലുള്ള കാര്യമാണ് പരിസ്ഥിതി പ്രശ്നം.എന്തിനും നമ്മൾ തയ്യാറാണെങ്കിലും ഈ പ്രശ്നം മാത്രം പരിഹരിക്കാൻ നമുക്കിടയിൽ ആരും തന്നെ താല്പര്യം കാണിക്കുന്നില്ല.ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. "പൊരുതാം കാടിനും ജീവനും വേണ്ടി വന്യജീവി വ്യാപാരത്തോടും സന്ധ്യയില്ലാതെ" എന്നതാണ് 2016 ലെ ലോക പരിസ്ഥിതി ദിനത്തിൻറെ മുദ്രാവാക്യം. വനത്തിലെ ജീവികൾക്കും സസ്യങ്ങൾക്കും നേരെയുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതരായ നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്. ഇതാണ് ഈ മുദ്രാവാക്യത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക,വനങ്ങളുടെ വിസ്തൃതി കൂട്ടാൻ ശ്രമിക്കുക അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കാൻ നമുക്ക് കഴിയും എന്നതാണ്.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം.പക്ഷെ അതിലൂടെ നമ്മുടെ ചിന്തകൾ പോകുന്നില്ല. വലിയ വലിയ നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ ജീവിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളും.മനുഷ്യനെ കൊന്നൊടുക്കാൻ തന്നെ ശേഷിയുള്ള പലതരം രോഗങ്ങൾ. അത് ഒരു പക്ഷെ പകർച്ചവ്യാദികളാവാം അല്ലാത്തതാവാം.നമുക്ക് ഇപ്പോൾ ഉള്ള അനുഭവത്തെകുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ ലോകത്ത് അതിമാരകമായി പിടിപെട്ടിരിക്കുന്നഒരു പകർച്ചവ്യാതി കൊറോണ വൈറസ് (covid-19). ഇതെല്ലാം നമ്മുടെ പരിസ്ഥിതിയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ്.നമ്മൾ അതൊന്നും അറിയുന്നുപോലുമില്ല

Similar questions