CBSE BOARD X, asked by muhammedasifm15, 2 months ago

കേരളത്തിൻ്റെ സാംസ്കാരിക സാമൂഹിക നവോത്ഥാനത്തിന് ചട്ടമ്പിസ്വാമികളുടെ പങ്ക്
ഉപന്യാസം​

Answers

Answered by neerajaraj30
2

Answer:

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലുമായി കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങളെ നവോത്ഥാനം എന്ന പേരിൽ പൊതുവായി വിവരിക്കുന്നു. പൊതുവായ ചില സമാനതകളിൽ ഉപരിയായി വളരെ സൂക്ഷ്മായ വൈവിധ്യങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട് ഈ പരിഷ്കരണ പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുമ്പോൾ.

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

സ്വാമി ഒരു പണ്ഡിതനായിരുന്നു. സംഗീതം, നൃത്തം, ചിത്രമെഴുത്തു് തുടങ്ങി സകല കലകളിലും നിപുണനായിരുന്നു. പഠനവും ഗവേഷണവും അദ്ദേഹത്തിനു് ഒരു നിരന്തര തപസ്യയായിരുന്നു. അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണു് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി, ജാതി വ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്കു് വ്യക്തമാക്കി അവർക്കു് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നിൽക്കാനുള്ള കരുത്തു് നൽകുന്നു സ്വാമിയുടെ കൃതികൾ [8]. മതത്തെയും ദർശനങ്ങളെയും കുറിച്ചു് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്കു് അവരുടെ ഭാഷയിൽ, ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു. ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് വേണ്ട വിജ്ഞാനം പകർന്നു് നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ടു് [1].

പത്തൊമ്പതാം നൂറ്റാണ്ടിലും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ എല്ലാ കാര്യങ്ങളും മതത്തെ ചൂഴ്ന്നു തന്നെയാണു് നിന്നതു്. അതുകൊണ്ടു് ഈ മേഖലകളിലെ തിന്മകൾക്കു് ശക്തി നൽകിയിരുന്ന മതത്തിന്റെ ഘടകങ്ങൾക്കെതിരെ സ്വാമിയുടെ ശബ്ദം ആദ്യം ഉയർന്നതു് സ്വാഭാവികം മാത്രമാണു്. ആത്മജ്ഞാനം നേടിയ ഒരു യോഗവര്യൻ, അത്ഭുതസിദ്ധികൾ ഉള്ളവൻ, വിദ്യാനിധി, അധികാരം കൈയ്യാളുന്ന പലർക്കും ബഹുമാന്യൻ, അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലെ ഒരു മധ്യവർഗത്തിൽ പിറന്നവൻ ഇങ്ങനെ പല കാര്യങ്ങളും സന്ദർഭവശാൽ സ്വാമിയുടെ പ്രവർത്തനങ്ങൾക്കു് സഹായകമായി ഭവിക്കുകയും ചെയ്തു. മനുഷ്യരാശിയെ കൂടുതൽ കൂടുതൽ മാനവികതയിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, പുരോഗതിയിലേക്കും നയിക്കുന്ന നവോത്ഥാനത്തിന്റെ ഘടകങ്ങൾ ഇന്ത്യയിലും പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ടു. ബംഗാളിലും കേരളത്തിലുമൊക്കെ ഈ പ്രവണതകൾ ഒരേ സമയത്തു തന്നെ ദൃശ്യമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി കഴിയും മുമ്പു് മതപരമായ കാര്യങ്ങളിലെന്നല്ല, സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലും വിപ്ലവകരമായ പരിവർത്തനങ്ങൾ ഉണ്ടായി. ബംഗാളിലെ ശ്രീ രാമകൃഷ്ണനെയും, സ്വാമി വിവേകാനന്ദനെയും, ഈശ്വര ചന്ദ്ര വിദ്യസാഗറെയും പോലെ കേരളത്തിൽ ചട്ടമ്പിസ്വാമികളും, തുടർന്നു് നാരയണഗുരുവും, ശൂഭാനന്ദ സ്വാമികളും, വാഗ്ഭടാനന്ദനും നവോത്ഥാന സംരംഭംങ്ങൾക്കു് നേതൃത്വം നൽകി. മത വിശ്വാസങ്ങളിലും ആചാരങ്ങളിലും നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ അനാചാരങ്ങളെ അവർ തുടച്ചുമാറ്റി അവയിൽ ഏറ്റവും ശക്തവും ക്രൂരവുമായിരുന്ന ജാതിയെ ആധാരമാക്കിയുള്ള ഉച്ച നീചത്വങ്ങൾക്കെതിരെയാണു് സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നു് വീണതു് 

Similar questions