India Languages, asked by ashletmaria123, 2 months ago

കൃഷ്ണഗാഥ യുടെ ൨ സവിശേഷതകൾ എന്ത്?​

Answers

Answered by Athul4152
2

കൃഷ്ണഗാ

  • ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് കൃഷ്ണഗാഥ

  • ഉത്തരകേരളത്തിൽ വടകരയ്ക്ക് സമീപമുള്ള ഇല്ലത്തെ ചെറുശ്ശേരി നമ്പൂതിരിയാണ് ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു

  • ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം

  • ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്

  • ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത സമകാലീകമായ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്.

  • കൃഷ്ണഗാഥയിൽ ദ്വിതീയാക്ഷരപ്രാസത്തിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുൺട്. ഒട്ടേറെ വരികളിൽ ദ്വിതീയാക്ഷരപ്രാസം ദർശ്ശിക്കാവുന്ന ഈ കൃതിയിൽ തൃതീയാക്ഷരപ്രാസവും ഉപയോഗിച്ചിട്ടുൺട്

  • മലയാളത്തിൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പല പദങ്ങളും പ്രയോഗങ്ങളും കൃഷ്ണഗാഥയിൽ കാണാവുന്നതാണ്

  • അരക്കുക(ഭയപ്പെടുത്തുക), ആറ്റൽ(ഓമന), ഉവക്കുക(സ്നേഹിക്കുക), ഓർച്ച(ഓർമ്മ), കൺപൊലിയുക(ഉറങ്ങുക), കമ്മൻ(ദുഷ്ടൻ), കച്ചകം(ഇരുട്ടുമുറി), തോലിയം(തോൽ‌വി) മുതലായവ ചില ഉദാഹരണങ്ങളാണ്.
Answered by vinodkumarkuttoos
0

Answer:

കൃഷ്ണഗാഥയുടെ ഐതീഹു

Explanation:

ഗാഥാപ്രസ്ഥാനത്തില്‍ ഉണ്ടായ പ്രഥമഗണനീയമായ കൃതി. ചെറുശേ്ശരിയാണ് ഗ്രന്ഥകര്‍ത്താവ്. കൃഷ്ണപ്പാട്ട്, ചെറുശേ്ശരി ഗാഥ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരകേരളത്തില്‍ വടകര ചെറുശേ്ശരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ് എന്നാണ് മലയാള ഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളത്. കൃഷ്ണഗാഥയുടെ കര്‍ത്താവ് പുനം നമ്പൂതിരിയാണെന്നു മറ്റൊരു പക്ഷവും ഉണ്ട്. കോലത്തിരി ഉദയവര്‍മ്മയുടെ ആജ്ഞാനുസരണം നിര്‍മ്മിച്ച കാവ്യമാണത്രെ കൃഷ്ണഗാഥ.

ʻʻപാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന

കോലാധിനാഥനുദയവര്‍മ്മന്‍,

ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍

പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍ʼ

എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും,

ʻʻആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവര്‍മ്മണഃ

കൃതായാം കൃഷ്ണഗാഥായാം കൃഷ്ണസ്വര്‍ഗ്ഗതിരീരിതാˮ

എന്നു് അവസാനത്തിലും അതേമാതിരിയില്‍ പല കഥകളുടേയും അവസാനത്തില്‍ ഇടയ്ക്കിടയ്ക്കും കാണുന്ന വ്യക്തങ്ങളായ പ്രസ്താവനകളില്‍നിന്നു കൃഷ്ണഗാഥാകാരന്‍ കോലത്തുനാട്ടു് ഉദയ വര്‍മ്മരാജാവിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും വെളിവാകുന്നു. കവിയും കോലത്തുനാട്ടുകാരനായിരിക്കുവാന്‍ ഇടയുണ്ടു്; ഈ മതത്തെപ്പറ്റി ആര്‍ക്കും വിപ്രതിപത്തിയുമില്ല.

ഗ്രന്ഥോല്‍പത്തിയെപ്പറ്റിയുള്ള ഐതിഹ്യം

കൃഷ്ണഗാഥയുടെ ഉല്‍പത്തിക്കുള്ള കാരണത്തെ സംബന്ധിച്ചു നിലവിലിരിക്കുന്ന ഒരൈതിഹ്യമുള്ളതു് ഇവിടെ സംക്ഷേപിക്കാം. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തു തൊട്ടിലില്‍ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാല്‍ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു്. ʻʻഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തൂന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂˮ എന്നു കുട്ടിയെ ഉറക്കുന്നഭാവത്തില്‍ പാടി ഭര്‍ത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയില്‍ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടില്‍ ഭാഗവതം ദശമ സ്‌കന്ധം പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിര്‍മ്മിക്കുകയും ചെയ്തു.

കൊ.വ. 621 മുല്‍ 650 വരെയുള്ള കാലത്തിനിടയ്ക്കാണ് ഈ കൃതി രചിച്ചതത്രേ.ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അത്ഭുതകഥകളാണ് കൃഷ്ണഗാഥയില്‍. . 47 കഥകളാണ് ഇതിലുള്ളത്. ഇതെല്ലാം ഭാഗവതത്തില്‍ ഉള്ളതുമാണ്. കവിയുടെ അനിതരസാധാരണമായ ഭാവനാവിലാസത്തിന് ഉദാഹരണങ്ങളാണ് കൃഷ്ണഗാഥയിലെ രുക്മിണീസ്വയംവരം, സുഭദ്രാഹരണം തുടങ്ങിയ ഭാഗങ്ങള്‍.

ശുദ്ധമലയാളം, പച്ചമലയാളം എന്നൊക്കെ പറയാവുന്ന ഭാഷയില്‍ ഉണ്ടായ ആദ്യകൃതിയാണ് കൃഷ്ണഗാഥ. ലളിതങ്ങളായ സംസ്‌കൃതപദങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ. ശുദ്ധമലയാള പദങ്ങളുടെ ശക്തിയും വ്യക്തിയും മാത്രമല്ല, സ്വാരസ്യവും സൗന്ദര്യവും കാണാം. ഓജസും സൗകുമാര്യവും നിറഞ്ഞ പദസമൂഹങ്ങളുടെയും ശൈലികളുടെയും അമൂല്യശേഖരം കൃഷ്ണഗാഥയിലുണ്ട്.

അലങ്കാരസമൃദ്ധമാണ് ഈ കൃതി. മിക്ക അലങ്കാരങ്ങളും കാണാമെങ്കിലും ഉല്‍പ്രേക്ഷ, ഉപമ, രൂപകം, എന്നിവയ്ക്കാണ് പ്രാധാന്യം. 'ഉപമാ കാളിദാസസ്യ' അതുപോലെ 'ഉല്‍പ്രേക്ഷാ കൃഷ്ണഗാഥായാം' എന്നൊരു ചൊല്ലുണ്ട്. ഉപമയുടെ കാര്യത്തിലും കൃഷ്ണഗാഥാകാരന്‍ ഒട്ടും പിന്നിലല്ല.

ഫലിതസമൃദ്ധമാണ് കൃഷ്ണഗാഥ. നമ്പൂതിരിഫലിതമാണ് പലതും. സുഭദ്ര പരിഭ്രമംകൊണ്ട് കമിതാവായ അര്‍ജ്ജുനന് പഴത്തിന്റെ കാമ്പ് കളഞ്ഞ് തൊലി ഇലയില്‍ വിളമ്പിക്കൊടുക്കുന്നു. അര്‍ജ്ജുനന്‍ ആ തൊലിയെടുത്ത് പഴമാണെന്നു കരുതി ഭക്ഷിക്കുന്നതും ഫലിതത്തിന് ഉദാഹരണമാണ്. കവി ആ ചിത്രം നമുക്കു് എങ്ങനെ കാണിച്ചുതരുന്നു എന്നു നോക്കുക:

അക്ഷണം പിന്നെയക്കന്യകമുന്നിലേ

ഭിക്ഷുകന്‍തന്മുഖം നോക്കിനോക്കി

ഉത്തമമായോരു നല്‍ഘൃതം ചെഞ്ചെമ്മേ

പത്രത്തിലാമ്മാറു വീഴ്ത്തിനിന്നാള്‍.

ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും

ചാടിക്കളഞ്ഞിതു ചാപല്യത്താല്‍.

അത്തൊലിതന്നെ വിളമ്പിനിന്നീടിനാള്‍

ചിത്തം മയങ്ങിനാലെന്നു ഞായം.

പത്രത്തിലായുള്ളോരത്തൊലിതന്നെത്തന്‍

ചിത്തമഴിഞ്ഞവനാസ്വദിച്ചാന്‍.

എന്നാല്‍, പൊട്ടിച്ചിരിയേക്കാള്‍ പുഞ്ചിരിയാണ് ചെറുശേ്ശരിക്ക് ഇഷ്ടം.

ഉദാ : തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങിതേ

തീക്കായ വേണമെനിക്കുമെന്ന്

'കവി വാക്കുകൊണ്ട് ചിത്രമെഴുതുന്നു' എന്ന പറയുന്നതു അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്ന രീതിയില്‍ ചെറുശേ്ശരി അനേകം ചിത്രങ്ങള്‍ കവിതയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാന്‍കൂട്ടം നില്‍ക്കുന്ന നില്പ് :

'മാണ്‍പെഴുന്നോര്‍ ചില മാന്‍പേടകളെല്ലാം

ചാമ്പിമയങ്ങിന കണ്‍മിഴിയും

ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു

വട്ടത്തില്‍ മേവിതേ പെട്ടെന്നപ്പോള്‍

മന്ഥരമായൊരു കന്ഥരം തന്നെയും

മന്ദം നുറുങ്ങു തിരിച്ചുയര്‍ത്തി

ചില്ലികളാലൊന്നു മെല്ലെന്നുയര്‍ത്തീട്ടു

വല്ലഭീ വല്ലഭന്‍ തന്നെ നോക്കി

കര്‍ണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു

കര്‍ണ്ണം കുഴല്ക്കു കൊടുത്തു ചെമ്മേ

വായ്‌ക്കൊണ്ട പുല്ലെല്ലാം പാതിചവച്ചങ്ങു

വായ്ക്കുന്ന മെയ്യിലൊഴുക്കി നിന്നു

കൈതവമറ്റു താന്‍ കൈ തുടര്‍ന്നു ചിലര്‍

പൈതങ്ങളെയും മറന്നു ചെമ്മേ

ചിത്രത്തില്‍ച്ചേര്‍ത്തു ചമച്ചകണക്കെയ-

ന്നിശ്ചലമായൊരു മെയ്യുമായി''.

ലളിതസുന്ദരമായ പദങ്ങള്‍, അനുക്രമമായ അന്വയക്രമം, പെട്ടെന്നു മനസ്‌സില്‍പറ്റിപ്പിടിക്കുന്ന അര്‍ത്ഥം, പതിഞ്ഞിഴഞ്ഞ ഗാനരീതി, മനസ്‌സിനെ കുളിര്‍പ്പിക്കുകയും തളിര്‍പ്പിക്കുകയും ചെയ്യുന്ന കല്പനകള്‍, വിശ്വവിമോഹനമായ കഥാവസ്തു എന്നിവയാണ് കുടില്‍തൊട്ടു കൊട്ടാരംവരെ 'കൃഷ്ണഗാഥ'യ്ക്ക് പ്രചാരം നേടിക്കൊടുത്തത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ മഹാകാവ്യം എന്നാണ് കൃഷ്ണഗാഥ യെ പ്രൊഫ. എന്‍. കൃഷ്ണപിള്ള വിശേഷിപ്പിച്ചിട്ടുള്ളത്.

Similar questions