India Languages, asked by shifoozworld, 5 days ago

ആ വാഴവെട്ട് എന്ന കഥയിലെ മാർക്കോസ് ചേട്ടനെ കുറിച്ചൊരു കഥാപാത്രനിരൂപണം ​

Answers

Answered by monichanammukutty
11

it is the answer

Explanation:

may be its correct

Attachments:
Answered by hennamariyajoby
47

കഥാപാത്ര നിരൂപണം

മർക്കോസ്

ഈ കഥയിലെ പ്രധാന കഥാപാത്രമാണ് കർഷകനായ മർക്കോസ്, എല്ലുകൾ ഉന്തിനിൽക്കുന്ന അർധനഗ്നമായ ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുമെല്ലാം അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും അധ്വാനത്തിന്റെയും നേർചിത്രമാണ് വരച്ചു കാണിക്കുന്നത്.

മണ്ണിനെ അറിയുന്ന, മണ്ണിനെ സ്നേഹിക്കുന്ന കഠിനാധ്വാനിയായ കർഷകനാണ് മർക്കോസ്. ആകെയുള്ള ഒരേക്കർ സ്ഥലത്തെ വാഴക്കൃഷിയാണ് അയാളുടെ ലോകം. വാഴകൾ അയാൾക്ക് വെറും ജീവിതോപാധി മാത്രമല്ല. അവ അയാൾക്ക് തന്റെ മക്കളെപ്പോലെയായിരുന്നു. താൻ സ്നേഹിക്കുന്ന വാഴകളെ രാസവളങ്ങളും കീടനാശിനികളും മറ്റുമിട്ട് അയാൾ അമിതലാഭത്തിനായി ദ്രോഹിക്കുന്നില്ല. മണ്ണിന്റെയും വാഴയുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന ഒന്നിനും അയാൾ തയ്യാറല്ല.

കൃഷിയെപ്പോലെ തന്നെ തന്റെ കുടുംബത്തെയും സ്നേഹിക്കുന്നവനാണ് അദ്ദേഹം. തന്റെ മകൾക്കു നല്ലൊരു വസ്ത്രം വാങ്ങിക്കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളോടും അധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയോടും എതിർപ്പുള്ളയാളാണ് അദ്ദേഹം. എന്നാൽ നിയമത്തിനുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിന് കഴിയുന്നില്ല. ഒടുവിൽ താൻ ജലവും വിയർപ്പുതുള്ളികളും ഒഴുക്കി വളർത്തിയ വാഴകളെ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും നൽകി അദ്ദേഹം വെട്ടിമാറ്റാൻ ഒരുങ്ങുന്നു. വാഴയിൽ ആഞ്ഞുവെട്ടിയപ്പോൾ വാഴയെ മുറിച്ച ശേഷം അരിവാൾ വന്നുകൊണ്ടത് അയാളുടെ കാലിൽത്തന്നെയാണ്.

ആത്മാർഥതയുടെയും, കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായ മർക്കോസ് ചേട്ടൻ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മടങ്ങിവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Similar questions