ജോനാഥൻ എന്ന സങ്കൽപ്പത്തിൽ എന്തൊക്കെ ആശയങ്ങൾ
ദർശിക്കാന് അവ എത്രമാത്രം പ്രചോദനാത്മകമാണ് നിങ്ങളുടെ
ടത്തലുകൾ അവതരിപ്പിക്ക
Answers
Answer:
ജീവിതത്തിന് ഒരു ഉയർന്ന അർത്ഥം കണ്ടെത്തുകയും അതു പിന്തുടരുകയും ചെയ്യുന്ന ഒരുവനാണോ നിരുത്തരവാദി? ആയിരം വർഷങ്ങളായി നമ്മൾ മീനുകൾക്കു പിറകേ കുതിക്കുവാൻ തുടങ്ങിയിട്ട്. എന്നാൽ, ഇന്ന് നമ്മുടെ ജീവിതത്തിന് ഒരു പുതിയ അർത്ഥം കൈവന്നിരിക്കുകയാണ്- പഠിക്കുവാനും കണ്ടെത്തുവാനും സ്വതന്ത്രരാകുവാനുമെല്ലാം! എനിക്കൊരവസരം കൂടി തരൂ. എന്റെ കണ്ടെത്തലുകൾ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം”
കാലങ്ങളായി മീനുകൾക്കു പിന്നാലെ കുതിച്ച് ഭക്ഷിച്ചും ജീവിച്ചും മാത്രം കഴിയുന്ന കടൽകാക്കകൾക്ക് പരിചിതമല്ലാത്ത ചിന്തയാണ് ജൊനാഥന്റേത്. ജീവിച്ചു മരിക്കുക എന്നതിലുപരി ലോകത്തിൽ തന്റേതായ ഒരിടം രൂപപ്പെടുത്തുകയാണ് ജൊനാഥന്റെ ലക്ഷ്യം. അത് മീനുകൾക്ക് പിന്നാലെയുള്ള വിശപ്പിന്റെ മാത്രം പറക്കലല്ല. പുതിയ ലോകങ്ങൾ തേടിയുള്ള പറക്കലാണ്. പറക്കുക എന്നത് തന്റെ ജീവിതനിയോഗമെന്ന ഒരു പറവയുടെ തിരിച്ചറിവാണ്. അതുകൊണ്ടാണ് അവൻ പുതിയ പറക്കൽ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത്. ഇര തേടുന്നതിനുള്ള വേഗതയല്ല അവന്റെ ലക്ഷ്യം. പുതിയ പുതിയ വേഗങ്ങൾ കണ്ടെത്തലാണ്. പുതിയ കണ്ടെത്തലുകളുടെ ലഹരിയാണ്. അത് ഉയരങ്ങളിളേക്കുള്ള യാത്രയാണ്.
അതുകൊണ്ടാണ് ഈ അന്വേഷണങ്ങൾ കടൽകാക്കകളുടെ കൂട്ടത്തിൻ ദഹിക്കാതെ വരുന്നത്.അതുകൊണ്ടാണ് താൻ കണ്ടെത്തിയ പുതിയ ചക്രവാളങ്ങൾ കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുവാനായി മുന്നോട്ടു ചെല്ലുന്ന ജൊനാഥൻ മറ്റുള്ളവരാൽ അവഹേളിക്കപ്പെടുന്നത്. ഭക്ഷണവും ജീവിതവും മാത്രം ലക്ഷ്യമാക്കിയ പഴയ തലമുറയുടെ മഞ്ഞ ബാധിച്ച കണ്ണുകളിൽ ജൊനാഥൻ അപരാധിയാകുന്നു. അനുസരണ മാത്രം ശീലമാക്കിയ സമൂഹം ജൊനാഥനു നേരെ ചെവിയടച്ചു പുറംതിരിഞ്ഞു നില്ക്കുന്നു.
1970ൽ പ്രസിദ്ധീകരിച്ച് രണ്ടു വർഷത്തിനുള്ളിൽ തന്നെ ഒരു ദശലക്ഷത്തിനു മേലെ കോപ്പികൾ വിറ്റഴിഞ്ഞ ലോകത്തിലെ മികച്ച ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ് Jonathan Livingston Seagull.
ഈ ജനപ്രിയതയുടെ അടിസ്ഥാനമെന്താണ്? ജീവിതത്തിലെ ആവർത്തന വിരസതകളിൽനിന്നുള്ള മനുഷ്യന്റെ പലായനപ്രവണത? ജീവിതം വെറുതേ ജീവിച്ചു തീർക്കാനുള്ളതല്ലെന്ന തിരിച്ചറിവ്? സത്യത്തിൽ ആരും അതു തിരിച്ചറിയുന്നില്ലെങ്കിലും ബഹു ഭൂരിപക്ഷവും വെറുതേ ജീവിച്ചു പോകുമ്പോഴും തന്റെ ജീവിതം അങ്ങനെയാകരുതെന്ന ഓരോരുത്തരുടേയും ഉള്ളിലുള്ള ആഗ്രഹം. എല്ലാവരും ഈ മോഹങ്ങൾ സ്വന്തം ജീവിതത്തെക്കുറിച്ച് നെഞ്ചേറ്റുന്നു എന്നതാണ് സത്യം. ഓ എൻ വി പാടിയതു പോലെ
വെറുതേ ഈ മോഹങ്ങൾ ഏന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാൻ മോഹം.
എങ്കിലും ഈ ആഗ്രഹം പോലും പുരോഗമനപരമാണ് എന്നതിൽ തർക്കമില്ല. കിനാവുകൾ അനവധി കാണുമ്പോഴാണ് അവയിൽ ചിലതെങ്കിലും യാഥാർത്ഥ്യമാകുക. ജൊനാഥൻ സമൂഹത്തിന്റെ സ്വപ്നങ്ങളുടെ പ്രതീകമാകുന്നത് അങ്ങനെയാണ്.
ഈ അറിവുകളുടെ ലോകം കേവല ജീവിതത്തിൽ നിന്നും ഉയരെയാണ്. ജീവിതത്തിന്റെ സമാന്തരങ്ങളിൽ നിന്നും അറിവു തേടി ഋഷിമാർ പർവ്വതങ്ങളിൽ തപം ചെയ്തത് അതുകൊണ്ടാകണം. ജൊനാഥനും സമൂഹത്തിൽ നിന്നും ബഹിഷ്കൃതനായി എത്തിച്ചേരുന്നത് ഉയരങ്ങളിലെ മറ്റൊരു ലോകത്തിലാണ്. ഭൗതികതയിൽ നിന്നും ബഹിഷ്കൃതരായ ഈ ആത്മാന്വേഷികളുടെ സ്വർഗം അറിവിന്റെ പൂർണ്ണതയാണ്. അവിടെ തപം ചെയ്ത്, തന്നെ തിരിച്ചറിഞ്ഞ് പൊലിഞ്ഞുപോകുന്ന മഹർഷിയാണ് ചിയാംഗ്. ജീവിതത്തിന്റെ അജ്ഞാതവും എന്നാൽ പൂർണ്ണത നിറഞ്ഞതുമായ അർഥങ്ങൾ കണ്ടെത്തുവാനാണ് ചിയാംഗിന്റെ ഉപദേശം. അറിവിന്റെ പൂർണ്ണതയുടെ ലഹരിയിൽ സ്വയം തളച്ചിടാൻ പക്ഷേ ജൊനാഥനാകുന്നില്ല. അവൻ തന്റെ സംഘത്തെ തേടി, അവരിൽ പുതിയ ലോകം നിറയ്ക്കുന്നതിനായി തിരികെ ഭൂമിയിലേക്കു പറക്കുന്നു.
അറിവിൽ നിറഞ്ഞ് പ്രകാശമായി പ്രപഞ്ചത്തിൽ ലയിക്കുന്ന ചിയാംഗിൽ നിന്നും ജൊനാഥനുള്ള വ്യത്യാസം ഇതാണ്. താൻ അറിഞ്ഞ പുതുവഴിയെ മറ്റുള്ളവരിലേക്ക് പകരാതെ, ആർക്കും ഉപകരിക്കാതെ പൊലിഞ്ഞുപോകുന്നതുകൊണ്ട് എന്താണ് ഗുണം? ജീവിതത്തെക്കുറിച്ച് മൂല്യവത്തായ സ്വപ്നങ്ങൾ തന്റെ വംശത്തിനു കൈമാറി അവരേയും ആ വഴിയേ നടത്തുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്. ഒരിക്കൽ തന്നെ നിഷ്കാസനം ചെയ്തവർ ക്രമേണ പതിവു ജീവിതത്തിനുമപ്പുറത്തേയ്ക്ക് നീങ്ങുമ്പോൾ ജോനാതൻ വിജയിയാകുന്നു.
മൽസരങ്ങളുടെ വർത്തമാനലോകത്തിൽ വിജയികളുടെ നേതാവാണ് ജൊനാഥൻ.മുതലാളിത്ത സ്ഥാപനങ്ങളുടെ വ്യക്തിത്വവികസനപരിശീലന പരിപാടികളുടെ അടയാളമായി ജൊനാഥൻ മാറുന്നത് അതുകൊണ്ടാണ്. നോർമൻ വിൻസെന്റ് പീലിനെ പോലുള്ളവരുടെ പോസിറ്റീവ് ചിന്തയുടെ ഉത്തമ മാതൃകയാകുന്നു അവൻ. അസാധ്യതകളെ സാധ്യതകളാക്കി മാറ്റുന്ന കച്ചവടയുക്തിയുടെ വിജയചിഹ്നം.അങ്ങനെ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ മെരുക്കിയെടുക്കൽ പ്രക്രിയയുടെ സ്റ്റാർ ഐക്കണായി ജൊനാഥൻ സ്വീകരിക്കപ്പെടുന്നു.