ഓൺലൈൻ ക്ലാസിലെ പറ്റി കുറിപ്പ് തയ്യാറാക്കുക
Answers
Answer:
ലോകം വലിയ മഹാമാരിയെ നേരിടുകയാണ്. കോവിഡ് 19 തീർത്ത പ്രതിസന്ധികൾക്കിടയിൽ വിദ്യാഭ്യാസ മേഖലയിലും പഠനരീതികളിലും ഉണ്ടായ മാറ്റം രാജ്യത്തെ കുട്ടികളിൽ വലിയ തോതിൽ ബാധിച്ചു. സാമ്പ്രദായികമായി വിദ്യാഭ്യാസം നേടിയിരുന്ന 154 കോടി കുട്ടികളുടെ വിദ്യാഭ്യാസമാണ് യുനെസ്കോയുടെ കണക്കുകൾ പ്രകാരം ലോക്ഡൗണിനെ തുടർന്ന് ലോകമെമ്പാടുമായി മുടങ്ങിപ്പോയത്.
ഇവരിൽ 32 കോടിയോളം വിദ്യാർത്ഥികൾ ഇന്ത്യയിലാണ്. കേരളത്തിലാകട്ടെ എകദേശം 75 ലക്ഷം കുട്ടികൾ. അധ്യയന വർഷം തുടങ്ങിയപ്പോൾ സാങ്കേതികവിദ്യയുടെ നൂതനസാധ്യതകളാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ കുട്ടികളെയും അധ്യാപകരെയും സഹായിക്കാനെത്തിയത്.
ഇന്ന് ക്ലാസ് മുറികൾ വീട്ടിലേക്കും കൈവെള്ളയിലേക്കും എത്തിനിൽക്കുകയാണ്. വാസ്തവത്തിൽ ഈ സാധ്യതകൾ മുന്നേ ഇവിടെ നിലനിന്നിരുന്നു. അതത്ര വ്യാപകമായിരുന്നില്ലെന്ന് മാത്രം. വിദൂര വിദ്യാഭ്യാസ മേഖലകളിലും ചില ട്യൂഷൻ ആപ്പുകളിലും (സമീപകാലത്താണ് ഇത്തരം ആപ്പുകൾ സാമാന്യ ജനം വലിയ തോതിൽ സ്വീകരിച്ചു തുടങ്ങിയത്) ഒതുങ്ങി, ചുരുക്കം ചിലരിൽ മാത്രം നിലനിന്നിരുന്ന ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ അനന്ത സാധ്യതകളിലേക്ക് ചിറക് വിരിക്കാൻ കോവിഡ് നിമിത്തമായി.
വിദ്യാർഥികൾക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർക്കുമ്പോൾ ഡിജിറ്റൽ ക്ലാസ് റൂമുകൾ വീടുകളിലെമ്പാടും തുറക്കപ്പെട്ടു. ടെലിവിഷനുകൾ, കേബിൾ- ഡി.ടി.എച്ച്. ശൃംഖലകൾ, സർക്കാരിന്റെ വിദ്യാഭ്യാസ ചാനലുകൾ തുടങ്ങിയവ വിദ്യാർഥികൾക്ക് വേണ്ടി കൈകോർത്തു.