സാന്ദ്രസൗഹൃദം അസ്വാദനകുറിപ്പ്
Answers
Explanation:
സാന്ദ്രസൗഹൃദം
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന രാമപുരത്തു് വാര്യരുടെ കൃതിയാണ് "കുചേലവൃത്തം വഞ്ചിപ്പാട്ട്”.ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തെ അവതരിപ്പിക്കുന്ന കുചേലവൃത്തം വഞ്ചിപ്പാട്ട് ദാരിദ്ര്യം ഒരു തീവ്ര പ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കാവ്യമാണ്.ഭാഗവതം ദശമസ്കന്ദത്തിലെ സുദാമ ചരിതമാണ് ഈ കാവ്യത്തിന് അവലംബം.(കുചേലൻറെ യഥാർത്ഥനാമം സുദാമാവ് എന്നാണ്.) വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്ന നതോന്നത വൃത്തത്തിലാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്നത്. കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ലഘു കാവ്യത്തിലൂടെ വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു രാമപുരത്തു് വാര്യർ.
ആത്മാർത്ഥമായ സൗഹൃദങ്ങൾ എന്നും നിലനിൽക്കും.അതിന് സാമുഹ്യമായ ഉച്ചനീചത്വമോ സമ്പത്തോ പ്രതാപമോ ഒന്നും തടസ്സമാകുകയില്ല എന്ന ആശയമാണ് സാന്ദ്രസൗഹൃദം എന്ന പാഠഭാഗം നൽകുന്നത്.രാജാവായി വാഴുന്ന കൃഷ്ണനും ദരിദ്രനായി ജീവിക്കുന്ന കുചേലനും തമ്മിലുള്ള സൗഹൃദം സമഭാവന എന്ന മൂല്യമാണ് നമുക്ക് പകർന്ന് നൽകുന്നത്. കുചേലൻ കൊണ്ട് വരുന്ന അവൽപൊതിയിൽ നിന്നും സന്തോഷത്തോടെ ഒരു പിടി അവൽ വാരിതിന്നും പഴയകാല ഓർമകൾ പങ്കുവച്ചും രാജാവായ കൃഷ്ണൻ സാന്ദ്രമായ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് സന്തോഷപൂർവം കുചേലനെ ഓർമപ്പെടുത്തുന്നു.
സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലാണ് ശ്രീകൃഷ്ണനും കുചേലനും തങ്ങളുടെ ബാല്യ കാലത്ത് വിദ്യ അഭ്യസിച്ചത്. അന്ന് ഗുരുപത്നിയുടെ നിർദേശപ്രകാരം വിറകൊടിക്കാൻ കാട്ടിൽ പോയതും വിറക് ശേഖരിച്ചപ്പോഴേക്കും സന്ധ്യയായതും കൂരിരുട്ടും അപ്രതീക്ഷിതമായി വന്ന മഴയും കൊടുങ്കാറ്റും ഭയപ്പെടുത്തിയതും എല്ലാവരും കൂടി ഗുഹയിൽ ഒളിച്ചതും തങ്ങളെ കാണാതെ വിഷമിച്ച് ഗുരു അന്വേഷിച്ച് |
✪============♡============✿