Environmental Sciences, asked by aafiqshihab551, 1 month ago

ഓണവും പൂവും മറന്ന മലയാളി നാടിനെ ദുഃഖത്തോടെ നോക്കി നിൽക്കുന്ന കഴിയുമത്രേ ആണ് നമുക്ക് ഈ വരികളിൽ കാണാൻ കഴിയുന്നത് കവിത കവിയത്രി അനുഭവിക്കുന്ന ദുഃഖം ഈ കലാ ഘട്ടത്തിന്റെ കൂടെ ദുഃഖമാണോ മുതിർന്നവരോട് അന്വേഷിച്ച് പഴയ കാലത്തെയും പുതിയ കാലത്തെയും ഓൺ ആന അനുഭവം തൈ താരതമ്യം ചെയ്ത് കുറിപ്പായി തയ്യാറാക്കുക​

Answers

Answered by itztaesprincessliza
18

Answer:

ഓണവും പൂവും മറന്ന മലയാളി നാടിനെ ദുഃഖത്തോടെ നോക്കി നിൽക്കുന്ന കഴിയുമത്രേ ആണ് നമുക്ക് ഈ വരികളിൽ കാണാൻ കഴിയുന്നത് കവിത കവിയത്രി അനുഭവിക്കുന്ന ദുഃഖം ഈ കലാ ഘട്ടത്തിന്റെ കൂടെ ദുഃഖമാണോ മുതിർന്നവരോട് അന്വേഷിച്ച് പഴയ കാലത്തെയും പുതിയ കാലത്തെയും ഓൺ ആന അനുഭവം തൈ താരതമ്യം ചെയ്ത് കുറിപ്പായി തയ്യാറാക്കുക

Answered by GulabLachman
0

ഓണവും പൂവും മറന്ന മലയാളി നാടിനെ ദുഃഖത്തോടെ നോക്കി നിൽക്കുന്ന കവിയത്രിയുടെ ദുഃഖം ഈ കാലഘട്ടത്തിന്റെ ദുഃഖം കൂടി ആണോ എന്ന് വിശകലനം ചെയേണ്ടതുണ്ട് :

  • ഓണം എന്നത് മലയാളികളുടെ ദേശീയ ഉത്സവമാണ് .
  • ജാതി മത ബേദമന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം  
  • എന്നാൽ ഇപ്പൊഴത്തെ ഓണാഘോഷം പഴയ കാല ആഘോഷങ്ങളിൽ നിന്ന് വളരെ മാറിയിരിക്കുന്നതായി നമ്മുക് കാണാം .
  • കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറ് .
  • തിരുവാതിര കളിയും, ഊഞ്ഞാലാട്ടവും,സദ്യ ഒരുക്കലും,ഓണാഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ ആണ്.
  • ഓണത്തിന്റെ അന്ന് അതിരാവിലെ കുട്ടികൾ പൂക്കൂടയുമായി പൂ പറിക്കാൻ ഇറങ്ങും .
  • പറിച്ചു കിട്ടുന്ന മുക്കുറ്റി തുമ്പ കാട്ടു ചെടികൾ ഒക്കെയാണ് പൂക്കളത്തിൽ ഇടുക .
  • എന്നാൽ ഇപ്പോൾ ഇത്തരം ചടങ്ങുകൾ എല്ലാം അന്യം നിന്നുപോയിരിക്കുന്നു .
  • പൂക്കൾ എല്ലാം വിപണികളിൽ സുലഭമായി .
  • സദ്യ എല്ലാം ഭക്ഷണശാലകളിൽ നിന്ന് വരുത്തുന്നു.
  • തിരുവാതിര കളിയും ഊഞ്ഞാലാട്ടവും വീടുകളിലെ ടെലിവിഷനിൽ മാത്രമായി ഒതുങ്ങി
  • ഓണം ആഘോഷങ്ങൾ ഓരോരുത്തരുടെയും വീടുകളിൽ മാത്രമായി ചുരുങ്ങി  

ഇത്രയും വിശകലനത്തിൽ നിന്ന് കവിയത്രിയുടെ ദുഃഖം ഈ കാലഘട്ടത്തിന്റെ ദുഃഖം കൂടിയാണെന്ന് നമ്മുക് സംഗ്രഹികാം

Similar questions