World Languages, asked by meenakshisree456, 1 month ago

നിങ്ങൾ യാത്രയ്ക്കിടയിൽ കണ്ട കാഴ്ചകൾ ഹൃദ്യമായി അവതരിപ്പിച്ച് ഒരു യാത്രാ വിവരണം തയ്യാറാക്കുക.

Answers

Answered by ammutheres2204
0

Explanation:

യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം

അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള ഓരോ യാത്രയിലും പ്രതിഫലിക്കും. നമ്മിലെ ശിശുവായ സഞ്ചാരി ആ യാത്രയിൽ ഒട്ടേറെ അനുഭവ പാഠംങ്ങൾ സ്വായത്തമാക്കി കാണും.

വ്യത്യസ്തമായ ദേശത്ത് അപരിചിതമായ ആളുകൾക്കിടയിൽ ആദ്യമായി കടന്നു ചെല്ലുമ്പോൾ ഇതുവരെയും പൊട്ടക്കിണറ്റിലെ തവളയെപ്പോലെ ഒതുങ്ങിക്കഴിഞ്ഞിരുന്ന നാം വിശാലമായ ലോകത്തെ ആദ്യമായി അനുഭവിക്കുമ്പോൾ നമ്മിൽ ഉളവാകുന്ന അനുഭൂതി , വികാരം ആ യാത്രയുടെ ആകെ തുകയായിരിക്കും അത് .പിന്നീട് മനസ്സിലേക്ക് കടന്നു വരുന്ന ആ ഓർമ്മകൾ നമ്മെ മത്തുപിടിപ്പിക്കുമ്പോൾ അടുത്ത യാത്രയെക്കുറിച്ച് നാം സ്വപ്നം കാണാൻ തുടങ്ങും …..എന്നെ സംബന്ധിച്ച് എന്റെ ഓർമയിലെ ആദ്യ യാത്ര ഊട്ടിയിലേക്ക് ആയിരുന്നു . അച്ഛന്റെ ജോലി സ്ഥലമായതിനാൽ തന്നെ ബാല്യത്തിലെ ഓർമ്മകളിൽ നിറഞ്ഞുനിന്ന ഇടം , അതുകൊണ്ടുതന്നെ ഊട്ടിയോട് വൈകാരികമായ ഒരു അടുപ്പമുണ്ടായിരുന്നു. ഇന്ത്യൻ മിലിട്ടറി എഞ്ചിനിയറിങ്ങ് സർവ്വീസിൽ ആയിരുന്നു അച്ഛന് ജോലി . ഹൈദരബാദിൽ നിന്നും നീലഗിരി ജില്ലയിലെ വെല്ലിംങ്ങ്ണിലേക്ക് അച്ഛന് സ്ഥലം മാറ്റം ലഭിക്കുമ്പോൾ തണുപ്പു കാരണം ഞങ്ങൾ നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു…

പിന്നീട് അച്ഛൻ അവധിക്കു നാട്ടിലെത്തിയാൽ ഊട്ടിയെക്കുറിച്ചുള്ള വർണ്ണന കേട്ട് ആ നീലമലകളെ ഞാനും സ്വപ്നം കണ്ടു തുടങ്ങി. നാലാം ക്ലാസ്സിലെ മദ്ധ്യ വേനലവധി സമയത്താണ് അടുത്ത വരവിൽ ഞങ്ങളേയും കൂടെ കൂട്ടുമെന്ന അച്ഛന്റെ കത്ത് ലഭിച്ചത് .പിന്നീടുള്ള രാത്രികളിൽ സ്വപ്നങ്ങളിൽ നിറയെ ഊട്ടി മാത്രം .കൂട്ടുകാരോടും അയൽക്കാരോടു മൊക്കെ ഈ വിവരം പങ്കിട്ടു . അങ്ങനെ നാട്ടിലെങ്ങും പാട്ടായി … എന്റെ ഊട്ടി യാത്ര …

ഞങ്ങളെ കൂട്ടാനായി അച്ഛൻ എത്തി , മൂന്നു നാലു ദിനം കഴിഞ്ഞേ യാത്രയുള്ളൂ . എനിക്കാണെങ്കിൽ ഇനി ഒരു നിമിഷം പോലും കാത്തിരിക്കാൻ വയ്യ .. എത്രയും പെട്ടെന്ന് ഊട്ടിയിൽ എത്തിയാൽ മതി … കാരമുള്ളിൽ ചവിട്ടി നിൽക്കുന്ന അവസ്ഥ…. മിനിട്ടുകൾക്ക് മണിക്കൂറിന്റെ ദൈർഘ്യം .. !! തേങ്ങ ,മാങ്ങ ,ചക്ക ,ഉണ്ണിയപ്പം , ഇത്യാദികളൊക്കെ അമ്മ പാക്കു ചെയ്തു തുടങ്ങി … ദീപാവലിക്കും മറ്റു വിശേഷ അവസരങ്ങളിലുമൊക്കെ അച്ഛന്റെ അയൽക്കാരായ തമിഴർ ധാരാളം പലഹാരങ്ങൾ കൊടുത്തു വിടും . അതിനു പകരമെന്നോളം നമ്മുടെ വക അവർക്കു കൊടുക്കാനായിട്ടുള്ളത് .പട്ടാള ക്വാർട്ടേഴ്സിലല്ലാതെ ചെറിയ റൂം വാടക കെടുത്തായിരുന്നു അച്ഛൻ താമസിച്ചിരുന്നത് .അയൽക്കാർ കൂടുതലും തമിഴർ … ദൂരേയുള്ള മലയാളികളുമായും നല്ല സൗഹൃദം ( അല്ലെങ്കിലും പുറത്തെത്തിയാൽ നമ്മൾ മലയാളികൾക്ക് ഭയങ്കര ഐക്യമാണല്ലോ? ) എന്റെ സ്വപ്നങ്ങളുടെ തിരശ്ശീല നീക്കികൊണ്ട് തലശ്ശേരിയിൽ നിന്നും കൊയമ്പത്തൂർ പാസ്റ്റ് പാസഞ്ചർ ഞങ്ങളെയും വഹിച്ച് കൊണ്ട് യാത്ര തുടർന്നു …. എന്റെ ഓർമയിലെ ആദ്യ ട്രെയിൻ യാത്രയും അതു തന്നെ ….. കോഴിക്കേട് , മലപ്പുറം അങ്ങനെ കേട്ടറിഞ്ഞ കുറേയേറെ സ്ഥലങ്ങൾ പിന്നിട്ട് യാത്ര …. ഓരോ സ്ഥലത്തെത്തുമ്പോഴും അച്ഛൻ സ്ഥലങ്ങളുടെ പ്രാധാന്യം വിവരിച്ചു തരും …

ബസിലെ പോലെ പിടിക്കേണ്ട ….ആടുന്നില്ല .. വീഴുന്നില്ല … നിൽക്കാൻ നല്ല സുഖം …. എറേ നേരം നിന്നും നടന്നും ,പിന്നെ മടുപ്പുളവായപ്പോൾ സീറ്റിലിരുന്നു പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു ….അടുത്തിരിക്കുന്ന ആളുകളുമായി അമ്മ കഥ പറയാൻ (നാട്ടുവിശേഷം വീട്ടു വിശേഷം ) തുടങ്ങി . അവരൊക്കെ നമുക്കു പ്രിയപ്പെട്ടവരായി മാറി. ആഹാര സാധനങ്ങൾ പങ്കുവെച്ചും , ഞങ്ങൾ കുട്ടികൾ പാട്ടു പാടിയുമൊക്കെ ഒരു വീടുപോലെ .. ട്രെയിൻ ഷോർണൂരിലെത്തുമ്പോൾ ഒരെണ്ണം കഴിച്ചാൽത്തന്നെ വയറു നിറയുന്ന രുചികരമായ “ഷോർണൂർ പഴംപൊരി ” വാങ്ങി തന്നു . പലവട്ടം പറഞ്ഞു കൊതിപ്പിച്ച പലഹാരം കൈയിൽ കിട്ടിയപ്പോൾ വെറുതെയല്ല രുചിക്കൊണ്ടു തന്നെയാണ് അത് പ്രസിദ്ധമായതെന്ന് തോന്നി .

Similar questions