വിദ്യാർത്ഥികളും മാറുന്ന പഠന സമ്പ്രദായവും ഉപന്യാസം
Answers
വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍
വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍ - ആമുഖം
സർക്കാർ ഉദ്യോഗസ്ഥന്മാരും അടിസ്ഥാന വർഗവും
വായിച്ചാലേ വളരൂ
ലക്ഷ്യമുണ്ടെങ്കിൽ വിജയമുണ്ട്
സ്‌കൂൾ തുറക്കുന്നു… പഠനം മെച്ചപ്പെടുത്താൻ 10 വഴികൾ
ഏതു തൊഴിലിനും മക്കളെ പ്രാപ്തരാക്കണം
പുസ്തകങ്ങളെ കൂട്ടുകാരാക്കുക
പരീക്ഷയെ മറികടക്കാന്‍
കുട്ടികള്‍ക്ക് അല്‍പം ശിക്ഷയാവാം, പക്ഷേ…
വിദ്യാഭ്യാസം: ഗുണപ്രദമായ മാറ്റങ്ങള്‍ - ആമുഖം
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു എന്നത് അഭിമാനാര്‍ഹമായ സംഗതിയാണ്, മാറ്റങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെങ്കിലും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയില്‍ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തില്‍ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയില്‍ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകള്‍ അഭ്യസിക്കുന്നതിന് കളരികള്‍ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴില്‍ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു.
Simp is a slang insult for men who are seen as too attentive and submissive to women, especially out of a failed hope of winning some entitled sexual attention or activity from them. ... The word simp is meant to troll young men for doing anything for a girl to get some action he supposedly deserves.
മലയാളി