1 malayalam chapter lathiyum vediyundayum summary
Answers
Answered by
0
ലാത്തിയും വെടിയുണ്ടയും
- ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗം പ്രശസ്ത കഥാകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ അഗ്നിസാക്ഷി എന്ന നോവലിൽ നിന്നാണ്.
- ഈ പാഠഭാഗത്തുള്ള രണ്ട് പ്രധാന കഥാപാത്രങ്ങൾ തങ്കം നായരും, തേതി ഏടത്തിയുമാണ്.
- തേതി ഏടത്തി തന്നെയാണ് ദേവകി മാനമ്പള്ളി എന്നറിയപ്പെടുന്നതും , ഇതേ കഥാപാത്രം തന്നെയാണ് ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ദേവി ബഹൻ.
- തേതി ഏടത്തി ഒരു ഇല്ലത്തെ സ്ത്രീ യായിരുന്നു. തങ്കം നായർക്ക് അവരെ ചെറുപ്പം മുതലേ പരിചയം ഉണ്ടായിരുന്നു. ഒരു നഗരത്തിൽ വച്ച് അവരെ തങ്കം നായർ വീണ്ടും കാണുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് ഈ കഥയിൽ.
- 1942ൽ ക്വിറ്റിന്ത്യാ സമര കാലത്ത് നടന്ന സംഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
- ഭാരതം ഒന്നാകെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടു മ്പോഴും, സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നെങ്കിലും,അതിലൊന്നും പങ്കെടുക്കാതെ കാഴ്ചക്കാരായി നിന്ന ആളുകളുടെ പ്രതിനിധിയാണ് തങ്കം നായർ.
- നഗരത്തിലെ ഫ്ലാറ്റിലിരുന്ന്, ബ്രിട്ടീഷുകാരും, ഇന്ത്യക്കാരും തമ്മിലുള്ള പോരാട്ടം നോക്കി കാണുകയാണ് തങ്കം നായരെ പോലുള്ള വ്യക്തികൾ ചെയ്തത്.
- ക്വിറ്റിന്ത്യാ സമരത്തിൻ്റെ ഭാഗമായി നാടെങ്ങും പ്രക്ഷോഭം നടക്കുന്ന ഒരു ദിവസം ക്ലോക്ക് ടവറിലേക്ക് ഇരച്ചെത്തിയ സമരക്കാരെ തങ്കം നായർ നിരീക്ഷിക്കുകയായിരുന്നു.
- കുട്ടികളുടെ വാനരസേനയും, സ്ത്രീകളുടെ നാരീസേനയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു
- സമരക്കാരും ബ്രിട്ടീഷ് പോലീസും തമ്മിൽ ക്ലോക്ക് ടവറിൻ്റെ ചുവട്ടിൽ ഏറ്റുമുട്ടി.
- അതിൻ്റെ ഇടയിൽ കൂടെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടി ത്രിവർണ്ണ പതാകയുമായി ടവറിൽ വലിഞ്ഞു കേറി. ടവറിൻ്റെ മുകളിൽ കയറിയ ആ കുട്ടി ത്രിവർണ്ണ പതാക വീശി ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിച്ചു.
- പ്രകോപിതരായ ബ്രിട്ടീഷ് സേന അവനു നേരെ വെടിയുതിർക്കുകയും, ചോരയിൽ കുളിച്ച് ആ കുട്ടി ഒരു പക്ഷിയെ കണക്ക് താഴേക്ക് പതിച്ചു.
- ഇതിനെ തുടർന്ന് അവിടെ ഒരു സംഘട്ടനം ഉണ്ടാവുകയാണ്.
- ആ കുട്ടിയുടെ ശരീരത്തിൻ്റെ അടുത്തേക്ക് പോലും ബ്രിട്ടീഷുകാർ ആരെയും അടുപ്പിക്കുന്നില്ലായിരുന്നു.
- എന്നാൽ എല്ലാവരെയും കുതറി മാറ്റി കൊണ്ട്, നാരീസേനയിലെ ഒരു സ്ത്രീ ആ കുട്ടിയെ വാരിയെടുത്തു.
- ബ്രിട്ടീഷ് സേന അവരെ ആക്രമിച്ചെങ്കിലും ആ കൊച്ചു ശരീരം അവർ വിട്ട് കൊടുത്തില്ല.
- ഈ കാഴ്ച കണ്ട മിസ്സിസ് നായർ താൻ എത്ര ബലഹീന ആണെന്നും സുഖം എന്ന വിഷത്തിന് താൻ അടിമയാണെന്നും മനസ്സിലാക്കുന്നു.
- വീട്ടിൽ എത്തിയ ഭർത്താവിൻ്റെ സ്നേഹിതന്നിൽ നിന്നും ധീരയായ ആ സ്ത്രീ ദേവി ബഹൻ ആണെന്ന് തങ്കം നായർ മനസ്സിലാക്കുന്നു.
- തനിക്കറിയാവുന്ന തേതി ഏടത്തി തന്നെയാണ് ദേവി ബഹൻ എന്നും തങ്കം നായർ മനസ്സിലാക്കുന്നു.
- സാമുദായിക ലഹള അമർച്ച ചെയ്യുവാൻ ഗാന്ധിജിയുടെ കൂടെ ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്ന ദേവി ബഹൻ തങ്കം നായരുടെ ശ്രദ്ധയിൽപ്പെട്ടു.
- ഒരേ കാലഘട്ടത്തിലെ രണ്ട് അമ്മമാരെയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.
#SPJ1
Similar questions
Math,
5 months ago
Math,
5 months ago
Computer Science,
10 months ago
Computer Science,
10 months ago
English,
1 year ago
Geography,
1 year ago