India Languages, asked by febaasabu, 8 hours ago

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സ്‌

1 min speech

pls dont spam ​

Answers

Answered by sankeerth5678
1

Answer:

കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ ഓൺലൈൻ ക്ലാസുകൾ വഹിച്ച പങ്ക് ചെറുതല്ല. പല വിദ്യാർത്ഥികൾക്കും ഈ ക്ലാസുകൾ അനുഗ്രഹമായപ്പോൾ അതിൻ്റെ ദോഷ വശങ്ങൾ അനുഭവിക്കുന്നവരും നമുക്കിടയിലുണ്ട്

നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തന്നെയാണ് വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ഏറ്റവും നല്ല പോംവഴി. രാജ്യത്തെമ്പാടും ഓൺലൈൻ ക്ലാസുകൾ ഇപ്പോൾ ഒരു വർഷത്തിലേറെയായി നടക്കുന്നു. കൊവിഡ് വ്യാപനം തടയാൻ ഓൺലൈൻ ക്ലാസുകളിലൂടെ സാധിച്ചു. കുട്ടികൾക്ക് വീടിനുള്ളിൽ സുരക്ഷിതമായി ഇരിക്കാൻ സാധിച്ചു. ക്ലാസുകളും മുടങ്ങിയില്ല. അതേസമയം ഓൺലൈൻ ക്ലാസുകൾക്ക് ദോഷ വശങ്ങളുമുണ്ട്. കണ്ണുകളുടെ ആരോഗ്യം, സാമൂഹിക ഇടപെടൽ കുറയുന്നത് തുടങ്ങിയവയാണ് ഇതിൽ പ്രധാനം.ഏതു കോണിലിരുന്നു ഓൺലൈൻ ക്ലാസുകൾ അറ്റന്റ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. നല്ലൊരു ഇന്റർനെറ്റ് കണക്ഷനും ലാപ്ടോപ്, മൊബൈൽ, ടാബ്ലെറ്റ് എന്നിവയുണ്ടെങ്കിൽ എവിടെയിരുന്നും ക്ലാസുകൾ അറ്റന്റ് ചെയ്യാം. കുട്ടികളുടെ അറ്റന്റൻസ് കൂട്ടിയെന്നാണ് പഠനങ്ങൾ പറയുന്നത്കിലോമീറ്ററുകൾ താണ്ടി സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികളുണ്ട്. രക്ഷകർത്താക്കൾ സ്വന്തം വാഹനങ്ങളിലോ മറ്റ് പൊതു ഗതാഗതങ്ങളെ ആശ്രയിച്ചോ ആയിരിക്കും വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്നത്. ഇതിന് പുറമെ പുതിയ വസ്ത്രങ്ങൾ, ബാഗുകൾ തുടങ്ങിയവയും വാങ്ങേണ്ടി വരും. ഈ പണം ഓൺലൈൻ ക്ലാസിലൂടെ ലാഭിക്കാം എന്നതാണ് പ്രത്യേകതചില വിദ്യാർത്ഥികൾക്ക് ബഹളങ്ങളിൽ നിന്നൊക്കെ മാറിയിരുന്ന് ഏകാഗ്രതയോടെ പഠിക്കുന്നതായിരിക്കും താൽപ്പര്യം. ക്ലാസുകളിൽ ചില വിദ്യാർത്ഥികൾ മറ്റുള്ളവരെ പഠിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസം സൃഷ്ടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇതിൽ നിന്നൊക്കെയുള്ള മോചനമായിരിക്കും ഓൺലൈൻ ക്ലാസുകൾ. സ്വസ്ഥമായി ഇരുന്ന് പഠിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.സ്കൂളിൽ നൂറ് കണക്കിന് വിദ്യാർത്ഥികളുമായി ഇടപഴകേണ്ട സാഹചര്യം വരുന്നു. ഇതിലൂടെ പല തരത്തിലുള്ള അസുഖങ്ങളും കുട്ടികളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്. കൊവിഡ് അടക്കമുള്ള മഹാമാരികൾ ഭീഷണി മുഴക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തന്നെയായിരിക്കും ഏറ്റവും അനുയോജ്യം. വീട്ടിലാണെങ്കിൽ നല്ല ഭക്ഷണ ശീലം പാലിക്കാനും കഴിയുന്നുഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ മണിക്കൂറുകളോളം സ്ക്രീനിൽ നോക്കി ഇരിക്കേണ്ട അവസ്ഥ വരുന്നു. 4 മുതൽ 5 മണിക്കൂർ വരെ ഇത്തരത്തിൽ കംപ്യൂട്ടറിനു മുന്നിലോ മൊബൈലിനു മുന്നിലോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. ഇത് കണ്ണിനെ ബാധിക്കും. ഒപ്പം തലവേദന, നടുവേദന എന്നിവയും വരുത്തുന്നു.മൊബൈലും ഇന്റർനെറ്റുമൊക്കെ ഉപയോഗിച്ചുള്ള പഠനത്തിൽ ശ്രദ്ധ തിരിഞ്ഞു പോകാനുള്ള സാധ്യതയുമുണ്ട്. സോഷ്യൽ മീഡിയയിലും മറ്റുമൊക്കെ ഒന്ന് പരതാനുള്ള പ്രവണതയുണ്ടാകും. ഇത് പഠനത്തിൽ നിന്ന് ശ്രദ്ധ മാറാൻ ഒരു കാരണമാണ്ഗ്രാമീണ മേഖലകളിലുള്ളവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇന്റർനെറ്റ് കണക്ടിവിറ്റി. തീരെ വേഗതയില്ലാത്ത നെറ്റ്വർക്കാണെങ്കിൽ അത് ഓൺലൈൻ ക്ലാസിനെ സാരമായി ബാധിക്കുംഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾ നാലു ചുവരുകൾക്കു നടുവിലേക്ക് ചുരുങ്ങിയ അവസ്ഥയാണ്. ആരുമായും നേരിട്ട് ഇടപഴകേണ്ടി വരുന്നില്ല. ഇത് മാനസികമായി ബാധിക്കുന്നു. സ്കൂളിലെ ഫിസിക്കൽ എജ്യൂക്കേഷൻ അടക്കമുള്ള വിഷയങ്ങൾ പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

Stay home stay safe .

Thank you

Similar questions