about coconut tree malayalam langhauge
Answers
Answered by
75
പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെസംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെങ്കായ് ആണ് തേങ്ങ ആയി മാറിയത്. [1] തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളിൽ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ് തെക്കുനിന്ന് വന്ന കായ് എന്നു പറയാൻ തുടങ്ങിയത്
Similar questions