India Languages, asked by Anonymous, 7 months ago

An essay on artifical intelligence?
( in malayalam )

Answers

Answered by MrSmartGuy1729
1

Answer:

ഗൂഗിൾ ചെയ്യുക

പോയ്ന്റ്സ് കളയല്ലേ !

Answered by killer87
2

Answer:

എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ? (Artificial Intelligence in Malayalam) ഒറ്റവാക്കിൽ പറഞ്ഞാൽ കൃത്രിമബുദ്ധി എന്ന് നമുക്ക് പറയാം. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനും, അവയെ നിയന്ത്രിക്കാനും, അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്ര ശാഖയാണിത്. അനുദിനം വളർന്നു വരുന്ന വലിയൊരു ശാസ്ത്ര ശൃംഖലയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഐ.ടി എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ടെക് ഭീമന്മാർ മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാധാന്യം നൽകുന്നത്, ചെറിയ സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര ഡെവലപ്പർമാർ വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാധാന്യം നൽകുന്നു.നിരവധി പ്രോജക്ടുകളാണ് A.I അധിഷ്ഠിതമായി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മികവ് നമ്മൾ അറിഞ്ഞുകഴിഞ്ഞു. നിങ്ങൾ ഒരു ഫോട്ടോ എടുക്കുമ്പോൾ പോലും A.I യുടെ സാന്നിധ്യം അവിടെ ഉണ്ടായിരിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ തലമുറയാണ് നമ്മളെ കാത്തിരിക്കുന്നത്.

കുറെയധികം സാങ്കേതികവിദ്യകളുടെ ഒരുകൂട്ടം തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്നത്. കൃത്രിമബുദ്ധി (A.I) – കമ്പ്യൂട്ടർ സയൻസിന്റെ ഒരു നൂതന ശാസ്ത്ര ശാഖയാണ്. നമ്മൾ മനുഷ്യഗണത്തിൽ ഉള്ളവർ ആശയവിനിമയം നടത്താൻ ഭാഷയുടെ സഹായം തേടുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പീക്ക് റെക്കഗ്നിഷൻ എന്ന ടെക്നോളജി ഉപയോഗിക്കുന്നു. വിത്യസ്തമായ പാറ്റേണുകൾ കണ്ടാൽ മനുഷ്യന് തിരിച്ചറിയാൻ സാധിക്കും, വളരെ ബുദ്ധിമുട്ടുള്ള പാറ്റേണുകൾ തിരിച്ചറിയാൻ മനുഷ്യകുലത്തിന് കഴിയില്ല, കഴിഞ്ഞാൽ തന്നെ അതിന്റെ സമയദൈർഘ്യം വളരെ വലുതായിരിക്കും. ചുവടെ കൊടുത്തിരിക്കുന്ന ലൗ (ഹാർട്ട്) ചിഹ്നങ്ങളിൽ, കടുപ്പം കുറഞ്ഞ നീലനിറമുള്ളവ (light-blue) എത്രയെന്ന് കണ്ടുപിടിക്കാൻ നിങ്ങൾക്ക് എത്ര സമയം വേണം?

Similar questions