India Languages, asked by njana6525, 1 year ago

Arogya rankat naam neruduna velluvilikal essay in Malayalam

Answers

Answered by bahiya33
5

Top Stories|

Trending|

Specials|

Videos

| More

പാഠം പഠിക്കാത്ത ആരോഗ്യ കേരളം; പഠിപ്പിക്കേണ്ടത് സർക്കാരിനെ

By: അനു എബ്രഹാം

5 Jun 2018, 02:00 PM IST

FeaturesImage for Representation

2018മേയ് മൂന്ന്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഒരിക്കലും മറക്കില്ല ആ ദിവസം. ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്ത് പനിയെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത് അന്നാണ്.രാത്രി ഏഴുമണിയോടെയാണ് കടുത്ത പനിയെത്തുടർന്ന് സാബിത്ത് കാഷ്വാലിറ്റിയിലെത്തുന്നത്. രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർ സാബിത്തിനെ കാഷ്വാലിറ്റിയോട് ചേർന്ന ഒബ്സെർവേഷൻ വാർഡിലാക്കി. വൈകിട്ടുമുതൽ പിറ്റേന്ന് രാവിലെവരെ ചികിത്സതേടി കാഷ്വാലിറ്റിയിൽ എത്തിയത് തൊണ്ണൂറോളം പേരാണ്. ഇവിടത്തെ ഡോക്ടർമാർക്കും ജീവനക്കാർക്കും അതിൽ പുതുമയൊന്നുമില്ല. 180 പേർവരെ കാഷ്വാലിറ്റിയിൽ ചികിത്സ തേടിയെത്തിയത് അവരുടെ അനുഭവത്തിലുണ്ട്.

ഇനി പിറ്റേന്ന് രാവിലത്തെ അവസ്ഥ. സാബിത്തിനെ അഡ്മിറ്റാക്കി വാർഡിലേക്ക് മാറ്റി. എട്ടുമണിക്ക് ഒ.പി. തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്നത് ആറ് ഡോക്ടർമാർ. ചികിത്സതേടിയെത്തിയത് എഴുന്നൂറ്റമ്പതിൽപ്പരം രോഗികൾ. മഴക്കാലമൊക്കെയാകുമ്പോൾ ഇത് 1000 കടക്കാറുണ്ട്. വാർഡുകളിൽ പോയുള്ള പരിശോധന കഴിച്ചാൽ ഡോക്ടർക്ക് ഒരു രോഗിക്കായി മാറ്റിവെക്കാവുന്ന സമയം കഷ്ടി നാലു മിനിറ്റ്.

ഇതിനിടെ തിരക്കിട്ട് വാർഡിൽ പോയി രോഗികളെ ഒന്ന് നോക്കിപ്പോരും. അക്കൂട്ടത്തിൽ സാബിത്തും ഉണ്ടായിരുന്നു. അത്രയും കുറഞ്ഞ സമയത്തെ പരിശോധനയിൽ സാധാരണ പകർച്ചപ്പനിക്കപ്പുറത്തേക്കൊന്നും കണ്ടെത്താൻ ആ ഡോക്ടർക്ക് കഴിഞ്ഞില്ല. അങ്ങനെ എല്ലാ രോഗികൾക്കുമൊപ്പംമാത്രം ചികിത്സകിട്ടിയ ഒരാളായി സംസ്ഥാനത്ത് നിപ ആദ്യമായി ബാധിച്ച സാബിത്തും മാറി.

ബുദ്ധിയുദിക്കും പക്ഷേ, ഇത്തിരി വൈകും

നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടക്കം കടന്ന മേയ് 26. കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാർക്ക് ഡൽഹിയിൽ വിദഗ്ധ പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചത് അന്നാണ്. മാരക പകർച്ചവ്യാധികൾക്ക് അടിയന്തര ചികിത്സ നൽകാനുള്ള വൈദഗ്ധ്യത്തിൽ നാം പിന്നിലാണെന്ന് കേരളവും കേന്ദ്രസർക്കാരും തിരിച്ചറിയാൻ നിപ വൈറസ് തന്നെ വരേണ്ടിവന്നു.

വിദഗ്ധ പരിശീലനത്തിന്റെ ആവശ്യകത നിപ ബാധിത മേഖലയിലെത്തിയ കേന്ദ്രസംഘത്തിലെ അംഗങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പരിശീലനത്തിന് അയയ്ക്കാൻ സർക്കാർ തയ്യാറായത്. അണുബാധയ്ക്ക് സാധ്യതയുള്ള രോഗങ്ങളിൽ തീവ്രപരിചരണവിഭാഗം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാമെന്നാണ് പരിശീലനത്തിന്റെ വിഷയം. നാലുദിവസത്തെ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഇവർ സംസ്ഥാനത്തെ മറ്റ് ഡോക്ടർമാരെയും പഠിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.

ഇക്കാലമത്രയും ആരോഗ്യ വൈദഗ്ധ്യത്തിൽ ഊറ്റംകൊണ്ടിരിക്കുകയായിരുന്നു നാം. സർക്കാർ സർവീസിലുള്ള ഡോക്ടർമാർ അടിയന്തരസാഹചര്യം നേരിടാൻ പ്രാപ്തരാണോയെന്നുപോലും പഠിച്ചിട്ടില്ല. ഏതെങ്കിലും ഡോക്ടർ വൈദഗ്ധ്യം നേടിയിട്ടുണ്ടെങ്കിൽ അത് സ്വന്തം നിലയിലാണെന്നതാണ് സത്യം.

പരിശീലനമോ, എന്തിന് ?

ചെന്നൈയ്ക്ക് സമീപമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി എന്ന സ്ഥാപനം. പകർച്ചവ്യാധികളുൾപ്പെടെ അടിയന്തരസാഹചര്യം നേരിടാൻ സർക്കാർ സർവീസിലുള്ള ഡോക്ടർമാരെ പ്രാപ്തരാക്കുന്ന പരിശീലനകേന്ദ്രം. 1999-ൽ പ്രവർത്തനം തുടങ്ങി. കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനാണ് നടത്തിപ്പ് മേൽനോട്ടം. ഇവിടെ പരിശീലനം നേടുന്ന ഡോക്ടർമാരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും തമിഴ്നാടും.

20 വർഷമായിട്ടും ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് കേരളം അറിഞ്ഞ മട്ടില്ല. സംസ്ഥാന സർക്കാരാണ് ഡോക്ടർമാരെ അയയ്ക്കേണ്ടത്. രണ്ടുവർഷമാണ് പരിശീലനം. ഇക്കാലയളവിലും സർക്കാർ ശമ്പളം നൽകണം. രാജ്യത്ത് എവിടെ പകർച്ചവ്യാധികൾ പിടിപെട്ടാലും അതത് ബാച്ചിൽപ്പെട്ട ഡോക്ടർമാരെ ആ മേഖലയിലേക്ക് സേവനത്തിന് അയയ്ക്കും. ഗുരുതര സാഹചര്യങ്ങളിൽ ഇടപെട്ട് പഠിക്കുകയെന്നതാണ് ഇവിടത്തെ പഠനരീതി. ഇത്രനാളായിട്ടും കേരളത്തിൽനിന്ന് ഒരാളെപ്പോലും ഈ സ്ഥാപനത്തിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് അവിടത്തെ അഭിമുഖ ബോർഡ് അംഗമായ തിരുവനന്തപുരം അച്യുതമേനോൻ സെന്റർ ഫോർ പബ്ലിക് ഹെൽത്തിലെ ഡോ. വി. രാമൻകുട്ടി പറയുന്നു.

Similar questions