India Languages, asked by rejiravi1972, 7 months ago

das
എ വിഭാഗം
1, താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക്
ഉത്തരമെഴുതുക ,
കേരളത്തിന്റെ കീർത്തി മറുനാട്ടിലും എത്തിച്ച മികച്ച കലാരൂപം കഥകളി തന്നെ ഈ
കാര്യത്തിൽ തർക്കം ആർക്കു
മില്ല . കടൽകടന്ന പെരുമ മറ്റൊരു കലാരൂപത്തിനും കേരളത്തിൽ
ലഭിച്ചിട്ടുമില്ല. കൊട്ടാരക്കര തമ്പുരാൻ ആവിഷ്കരിച്ച രാമനാട്ടത്തിന്റെ പരിഷ്കൃത രൂപ
മാണ് ഇന്നത്തെ കഥകളി എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു . മഹാകവി വള്ളത്തോ
ളിന്റെ ദീർഘവീക്ഷണത്തിൽ സ്ഥാപിത മായ " കേരള കലാമണ്ഡലം കഥകളിയെ ചിട്ടയോടെ
വളർത്തുന്നു . കഥകളിയുടെ സാഹിത്യരൂപ ത്തിന് " ആട്ടക്കഥ ' എന്നു പറയുന്നു . നൃത്തനൃത്ത്യ
നാട്യങ്ങളുടെ പൂർണതയാണ് കഥകളി സംഗീത ത്തിനും സാഹിത്യത്തിനും ഒരുപോലെ
പ്രാധാന്യം കഥകളിയിലുണ്ട് . കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കുന്നു
. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയാണ് അവ. ഗുണസമ്പൂർണ്ണരായ പാത്രങ്ങളെ
അവതരിപ്പിക്കുന്നത് പച്ചവേഷത്തിലാണ് . തമോഗുണമധികമുള്ള കഥാപാത്രങ്ങൾക്കാണ് കരി
വേഷം . അതിക്രൂരന്മാർക്കും രാക്ഷസന്മാർക്കും മറ്റും താടിവേഷം . വെള്ളത്താടി സാത്വിക
രായ കഥാപാത്രങ്ങൾക്കാണ് . സ്ത്രീകൾക്കാണ് മിനുക്ക് കഥകളിയുടെ സംഗീതം ഒരു പ്രത്യക
രീതിയിലുള്ളതാണ് . സോപാനസംഗീതം എന്നാണ് അതിന് പറയുന്നത് . കേളി കൊട്ട് കളിക്ക
തോടയം പുറപ്പാട് , മേളപ്പദം എന്നിവയാണ് കഥകളി ചടങ്ങുകൾ വളരെ സമയം ചിലവാ
ക്കി ചിട്ടയോടെ പഠനം നിർവഹിക്കുന്ന ഒരാൾക്കു മാത്രമേ കഥകളി വശമാകൂ.
5x2=10
ചോദ്യങ്ങൾ
1. കഥകളിയുടെ സംഗീതം പൊതുവിൽ ഏതുപേരിലാണ് അറിയപ്പെടുന്നത് ?
2.കഥകളിയിലെ വേഷങ്ങൾ എത്ര ? ഏതെല്ലാം ?
3 ആട്ടക്കഥ എന്നാൽ എന്ത് ?
4. കഥകളിയിലെ ചടങ്ങുകൾ എന്തെല്ലാം ?
5.ഇന്നത്തെ കഥകളി ആവിഷ്കൃതമായതെങ്ങനെ ?​

Answers

Answered by mahi081
1

Answer:

1)കഥകളിയുടെ സംഗീതം ഒരു പ്രത്യക

രീതിയിലുള്ളതാണ് . സോപാനസംഗീതം എന്നാണ് അതിന് പറയുന്നത് .

2)കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കുന്നു : പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയാണ് അവ.

3)കഥകളിയുടെ സാഹിത്യരൂപ ത്തിന് " ആട്ടക്കഥ ' എന്നു പറയുന്നു .

4)കേളി കൊട്ട് ,കേളി കൈ ,തോടയം, പുറപ്പാട് , മേളപ്പദം എന്നിവയാണ് കഥകളിയിലെ ചടങ്ങുകൾ.

5) കൊട്ടാരക്കര തമ്പുരാൻ ആവിഷ്കരിച്ച രാമനാട്ടത്തിന്റെ പരിഷ്കൃത രൂപ

മാണ് ഇന്നത്തെ കഥകളി എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു .

Similar questions