'സ്ത്രീശാക്തീകരണം' essay in Malayalam....... pls ans
Answers
Answered by
14
വിദ്യാസമ്പന്നരായ മധ്യവര്‍ഗ സ്ത്രീകളുടെ ശാക്തീകരണവും നടന്നാലേ സ്ത്രീശാക്തീകരണം പൂര്‍ണ അര്‍ഥത്തില്‍ സാധ്യമാവൂ എന്നാണ് സാമ്പത്തിക വിദഗ്ദയായ ലേഖികയുടെ അഭിപ്രായം. കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കിടയില്‍ കയറി പ്രവര്‍ത്തിക്കാന്‍ സഹകരണപ്രസ്ഥാനത്തിനു കഴിയണം. യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവയ്ക്കു പരിഹാരം കാണാനും സ്ത്രീകളുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കു കഴിയും
സഹകരണം എന്നതിന്‍റെ വാക്യാര്‍ഥം ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ്. സഹകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യ സമുദായത്തിന്‍റെ പഴക്കമുണ്ട്. ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം മനുഷ്യന്‍റെ ആന്തരിക ചോദനയുമായി അലിഞ്ഞു ചേരുന്നതുമാണ്. സാമൂഹിക ജീവിയായ മനുഷ്യന് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പ്രകൃതിദത്തമായ വാസന. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സ്ത്രീശാക്തീകരണം സഹകരണ പ്രസ്ഥാനത്തിലൂടെ എന്ന വിഷയത്തിലേക്ക് കടക്കുന്നത്.
വ്യാവസായിക വിപ്ലവത്തിന്‍റെ ഭാഗമായുണ്ടായ യന്ത്രവത്കൃത ഉല്‍പ്പാദന രീതികള്‍ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയ പരിതസ്ഥിതിയില്‍ നിലവിലുള്ള സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്. റോബര്‍ട്ട് ഓവനാണ് സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവായി അറിയപ്പെടുന്നത്. 1498 ല്‍ ആരംഭിച്ച ഷോര്‍ പോര്‍ട്ടേഴ്സ് സൊസൈറ്റിയാണ് ആദ്യത്തെ സഹകരണ പ്രസ്ഥാനമായി കണക്കാക്കുന്നതെങ്കിലും ആദ്യത്തെ ഉപഭോക്തൃ സഹകരണ സ്ഥാപനം 1761 ല്‍ തുടങ്ങിയ ഫെന്‍വിക് വീവേഴ്സ് സൊസൈറ്റിയാണ്. ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ ആ കാലത്ത് ആരംഭിക്കുകയുണ്ടായി. 1830 ആകുമ്പോഴേക്കും സഹകരണസ്ഥാപനങ്ങളുടെ എണ്ണം കൂടി. ജര്‍മനിയിലാണ് ധനകാര്യ സഹകരണ പ്രസ്ഥാനം 19 ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ തുടക്കം കുറിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് ഡെലിറ്റ്സിന്‍റെ നേതൃത്വത്തില്‍ നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്കും കരകൗശല വിദഗ്ദര്‍ക്കുമായി തുടങ്ങിയ പീപ്പിള്‍സ് ബാങ്കും റൈഫേഴ്സന്‍റെ നേതൃത്വത്തില്‍ ഗ്രാമീണ കര്‍ഷകര്‍ക്കുവേണ്ടി ആരംഭിച്ച ധനകാര്യ സഹകരണ സ്ഥാപനവുമാണ്. റൈഫേഴ്സന്‍ 1847 ല്‍ ഒരു റൂറല്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ സ്ഥാപിച്ച് ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിപ്പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന്‍റെ ഫലമായി ഭക്ഷ്യധാന്യവില പകുതി കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍, ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ ഒരു സുസ്ഥിര വികസന തന്ത്രമല്ലെന്നു മനസ്സിലാക്കിയ ശേഷം അതുപേക്ഷിച്ചാണ് 1864 ല്‍ ആദ്യത്തെ റൂറല്‍ ക്രെഡിറ്റ് അസോസിയേഷന്‍ സ്ഥാപിക്കുന്നത്. 1889 ല്‍ ജര്‍മനിയില്‍ പാസാക്കിയ ലോകത്തെത്തന്നെ ആദ്യത്തെ സഹകരണ നിയമം ( കോപ്പറേറ്റീവ് ആക്ട് ഓഫ് ജര്‍മന്‍ റീച്ച് ) സഹകരണ പ്രസ്ഥാനങ്ങളുടെ ഔപചാരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി.
റൈഫേഴ്സന്‍ പ്രസ്ഥാനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ സഹകരണ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. 1904 ല്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആക്ട് ഇന്ത്യാ ഗവണ്‍മെന്‍റ് സ്വീകരിച്ചു. അതിനുശേഷം 1912 ല്‍ കൂടുതല്‍ വിപുലീകരിച്ചുകൊണ്ടുള്ള കോ - ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് അംഗീകരിച്ചു. ഈ നിയമമാണ് ഇന്ത്യയിലെ സഹകരണ പ്രവര്‍ത്തനങ്ങളുടെ ആധാരം. സഹകരണാടിസ്ഥാനത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നത ് 1912 ലെ ആക്ടിനു ശേഷമാണ്.
ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കൂ
സഹകരണ സ്ഥാപനങ്ങള്‍ ഉടലെടുക്കാനുണ്ടായ പ്രധാന സാഹചര്യം സാധാരണജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു. വ്യവസായ വിപ്ലവാനന്തരം ഉല്‍്പാദന മേഖല പൂര്‍ണമായും ധനികര്‍ കൈവശം വെക്കുകയും പണമില്ലാത്തവര്‍ അതിരൂക്ഷമായ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെയാണ് ' ഒത്തുചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കൂ ' എന്ന ആശയം പ്രചരിച്ചത്. കൃഷിക്കാരുടെ വിളനിലം കൊള്ളപ്പലിശക്കാര്‍ തട്ടിയെടുക്കുകയും ചെറുകിട കച്ചവടക്കാരും കരകൗശല വിദഗ്ദരും കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുകയും ചെയ്ത പട്ടിണി വര്‍ഷത്തിലാണ് (1846-47) റൈഫേഴ്സന്‍റെയും ഡെലിറ്റ്സിന്‍റെയും നേതൃത്വത്തില്‍ ധനകാര്യ സഹകരണ പ്രസ്ഥാനം തുടങ്ങിയത്. ഇത്തരുണത്തില്‍ ആധുനിക സമൂഹത്തിന്‍റെ പ്രതിസന്ധികളും അതില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ഒന്ന് ചേര്‍ത്തുനിര്‍ത്തി കാണാവുന്നതാണ്.
ദരിദ്രരില്‍ 70 ശതമാനവും സ്ത്രീകള്‍
2010 ലെ കണക്കുപ്രകാരം ലോകത്തില്‍ 92 .5 കോടി പട്ടിണിപ്പാവങ്ങളുള്ളതായി യു.എന്‍ ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ലോകജനതയുടെ 13.6 ശതമാനം വരും. ലോകബാങ്കിന്‍റെ ഒരു കണക്കുപ്രകാരം വികസ്വര രാഷ്ട്രങ്ങളിലെ 13 . 45 കോടി ജനങ്ങള്‍ 1.25 ഡോളറില്‍ താഴെ മാത്രം ദിവസ വരുമാനമുള്ളവരാണ്. ഇന്ത്യയില്‍ 32 .67 ശതമാനം പേരും ഈ കൂട്ടത്തില്‍ വരുന്നു. യു.എന്നിന്‍റെ മറ്റൊരു റിപ്പോര്‍ട്ട് കാണിക്കുന്നത് ലോകത്തെ ദരിദ്രരില്‍ 70 ശതമാനം സ്ത്രീകളാണ് എന്നാണ്. അതിനു പ്രധാന കാരണം സ്ത്രീകളുടെ സാമ്പത്തിക രംഗത്തുള്ള അദൃശ്യതയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കഴിവാര്‍ജ്ജിക്കാനും വ്യക്തിപരമായ വികസനത്തിനും നിലനില്‍ക്കുന്ന സാമൂഹികക്രമം സ്ത്രീകളെ അനുവദിക്കുന്നില്ല. സ്വയം തൊഴില്‍ , വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനായി കടത്തിനായി സമീപിക്കുന്ന സ്ത്രീകള്‍ കടുത്ത വിവേചനം അനുഭവിക്കുന്നതായി യു.എന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ' ദാരിദ്ര്യ നിര്‍മാര്‍ജനം സ്ത്രീ ശാക്തീകരണത്തിലൂടെ ' എന്ന മുദ്രാവാക്യം ഉയരുന്നത് . എങ്ങനെയാണ് സ്ത്രീകളെ ശാക്തീകരിക്കേണ്ടത് എന്ന ചോദ്യം മൈക്രോ ഫിനാന്‍സിങ് എന്ന ആശയത്തില്‍ എത്തിച്ചേരുന്നത് ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കിന്‍റെ വിജയത്തോടെയാണ്. 1990 കളോടെ ഈ ആശയം ഇന്ത്യയിലും പ്രചാരത്തിലെത്തുന്നു. ഇതിന്‍റെ തുടക്കമെന്ന നിലയിലാണ് കുടുംബശ്രീ എന്ന പേരില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത്.

Similar questions