India Languages, asked by adithyanpradeep2007, 1 month ago

essay on the topic.ശാസ്ത്ര സാങ്കേതിക വിദ്യയും ​

Answers

Answered by shubhamtadiyal2005
0

Answer:

ഇന്ന് ഫെബ്രുവരി 28; ഇന്ത്യയുടെ ഭൗതിക ശാസ്ത്ര പ്രതിഭ സി വി രാമന്‍, രാമന്‍ ഇഫക്ട്’കണ്ടുപിടിച്ച ദിവസം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുകയാണ്. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ കുതിപ്പും കിതപ്പും വിശകലനം ചെയ്യാന്‍ നിശ്ചയിച്ച ദിനമാണിന്ന്.

ശാസ്ത്ര സാങ്കേതിക വികസനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ക്ഷേമവും കൈവരുത്തിയാല്‍ മാത്രമേ രാജ്യത്തിന് ലോകത്ത് തല ഉയര്‍ത്തി നില്‍ക്കാനാകൂ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശ്വസിച്ചിരുന്നു. അതു കൊണ്ടു തന്നെയാണദ്ദേഹം 1958ലെ സയിന്റിഫിക് പോളിസി റസലൂഷ്യന് മുന്‍കൈ യെടുത്തത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം തൊഴിലില്ലായ്മയും ദാരിദ്ര്യവും പടര്‍ന്നുപിടിച്ച അക്കാലത്ത് ഇന്ത്യക്കൊരു ശാസ്ത്ര മുന്നേറ്റം അപ്രായോഗികമായിരുന്നു.

നെഹ്‌റുവിന്റെ 58ലെ ആ പ്രമേയം തന്നെയാണ് ഇന്നും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ വഴികാട്ടി. സ്വയംപര്യാപ്തവും സുസ്ഥിരവും നൂതനവുമാകണം ഇന്ത്യന്‍ കണ്ടുപിടിത്തങ്ങളുടെ മുഖമുദ്രയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1983ലെ ഇന്ധിരാ ഗാന്ധിയുടെ സൈന്റിഫിക് റസലൂഷ്യനും ഇതേ പാതയാണ് പിന്തുടര്‍ന്നത്. നെഹ്‌റുവും ഇന്ദിരയും ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ചക്കും പരിപോഷണത്തിനുമായി ശാസ്ത്രജ്ഞര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തിരുന്നു. ഹോമി ജഹാംഗീര്‍ ബാബയെയും വിക്രം സാരാഭായിയെയും പോലുള്ള ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യക്കു മേല്‍ ശാസ്ത്ര ലോകത്തിന്റെ കണ്ണ് പതിയാന്‍ തുടങ്ങി. അങ്ങനെയാണ് ആര്യഭട്ടയും മൈത്രിയും അപ്‌സരയും ബുദ്ധന്റെ ചിരിയുമെല്ലാം ഇന്ത്യക്ക് ദര്‍ശിക്കാനായത്.

പക്ഷേ, 21 -ാം നൂറ്റാണ്ട് പിറന്ന് ഒരു ദശകം പിന്നിട്ടിട്ടും ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖല പാതിയുറക്കത്തിലാണ്. കലാമിനും സ്വാമിനാഥനും രാധാകൃഷ്ണനുമപ്പുറം ഇന്ത്യയുടെ ഗവേ<ണ പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് നവചൈതന്യവും യുവത്വവും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മേഖല പ്രതിസന്ധികളുടെ നടുക്കയത്തിലാണ്. മേഖലയിലെ യുവാക്കളുടെ പ്രാതിനിധ്യക്കുറവ്, അടിസ്ഥാന സൗകര്യത്തിലെ പിന്നാക്കാവസ്ഥ, ബജറ്റിലെ കുറഞ്ഞ വിഹിതം, വന്‍തോതിലുള്ള വിദേശ ആശ്രിതത്വം എന്നിവ ശാസ്ത്ര സ്വപ്‌നങ്ങള്‍ക്കെന്നും വിലങ്ങുതടിയാണ്. ഇവക്ക് പരിഹാരം കണ്ടാലല്ലാതെ രാജ്യത്തിന്റെ ഗവേഷണ മേഖല അകപ്പെട്ട പടുകുഴിയില്‍ നിന്ന് മുക്തി നേടുകയില്ല. പാശ്ചാത്യരുടെയും യൂറോപ്യരുടെയും കണ്ടുപിടിത്തങ്ങളില്‍ നിന്ന് പകര്‍പ്പെടുക്കാനും കോടികളുടെ ആയുധക്കച്ചവടം ഉറപ്പിക്കാനുമായിരുന്നു അവരുടെ താത്പര്യം. ഇത് ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ മുരടിപ്പിക്കുന്ന നയമാണ്.

സ്വപ്രയത്‌നം കൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ബഹുദൂരം മുന്നേറിയ മൂന്ന് ഏഷ്യന്‍ രാഷ്ട്രങ്ങളുടെ ചരിത്രം നോക്കണം. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ ശാസ്ത്രത്തിന്റെ ചിറകിലേറി ഉയര്‍ത്തെഴുന്നേറ്റ് ലോക ശക്തിയായി. യഥാക്രമം 1948ലും 1949ലും രൂപം കൊണ്ട ദക്ഷിണ കൊറിയയും ചൈനയും ഇന്ന് മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളാണ്. ഈ രാഷ്ട്രങ്ങളെല്ലാം സ്വജനങ്ങളിലും ശാസ്ത്രജ്ഞരിലും വിശ്വാസമര്‍പ്പിച്ച് ശാസ്ത്ര ഗവേഷണത്തിലും ഉത്പാദനത്തിലും പുതിയ പടികള്‍ താണ്ടുമ്പോള്‍ ഇന്ത്യക്കാരന്‍ വര്‍ഷങ്ങളോളം പേറ്റന്റിനായി അവരുടെ പടിവാതിലില്‍ യാചിച്ചു നില്‍ക്കുന്ന അവസ്ഥയാണ.് സാംസംഗും എല്‍ ജിയും നിസാനും ഹോണ്ടയും ഹ്യൂണ്ടായിയും ടൊയോട്ടയും മിസ്തുബിഷിയുമെല്ലാം ഇന്ത്യന്‍ വാഹന ഗൃഹോപകണര ഇലക്‌ട്രോണിക്‌സ് രംഗത്ത് നല്ലൊരു ഭാഗവും കൈയാളുന്നു. വില കുറഞ്ഞ ഉത്പന്നങ്ങളുമായി മേഡിന്‍ ചൈനയും സജീവമാണ്. പ്രതിരോധ ആയുധങ്ങള്‍ക്ക് വേണ്ടി നാം റഷ്യയെയും ഇസ്‌റാഈലിനെയും യു എസിനെയും ആശ്രയിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും ഒരു പോലെ വിദേശാശ്രിതരായ ഈ ദുരവസ്ഥക്ക് നാം ആരെ പഴി ചാരും? ഇന്ത്യന്‍ സമൂഹം ഇനിയും ആശ്രിതരായി തന്നെ കഴിയേണ്ടതുണ്ടോ?

ജനുവരി ആദ്യ വാരത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന സയന്‍സ് കോണ്‍ഗ്രസ് നമുക്ക് നല്‍കിയ തീം; Science for Shaping the Future of India വെച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ ഭാവി ശാസ്ത്രജ്ഞരുടെ കരങ്ങളിലാണ്. രാജ്യത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് അവരാണ്. 121 കോടി മനുഷ്യരുടെ ഭക്ഷണവും വെള്ളവും വായുവും ആരോഗ്യവും ക്ഷേമവും അവരുടെ യജ്ഞത്തിന്റെ പ്രതിഫലനമായിരിക്കും. ഇതെല്ലാം അറിഞ്ഞിട്ടും രാജ്യം ശാസ്ത്ര സാങ്കേതിക വികസനത്തിന് പ്രാധാന്യം നല്‍കുന്നില്ല. ആരാണ് ഉത്തരവാദി? ശാസ്ത്ര സാങ്കേതിക വിദ്യക്ക് ആവശ്യമായ മനുഷ്യവിഭവശേഷിയും പ്രകൃതി വിഭവങ്ങളുടെ സമാഹരണവും ശരിയായ ഉപയോഗിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതില്‍ രാജ്യം ഇപ്പോഴും ലുബ്ധത തുടരുകയാണ്. സയന്‍സ് കോണ്‍ഗ്രസുകളില്‍ നടക്കുന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം പദ്ധതി വിഹിതത്തില്‍ കാര്യമായ വളര്‍ച്ചയൊന്നും കാണുന്നില്ല. ഇന്ത്യയേക്കാള്‍ വലിയ സാമ്പത്തിക സാമ്രാജ്യമായിരിക്കെ തന്നെ അമേരിക്കയും ചൈനയും യഥാക്രമം ജി ഡി പിയുടെ 2.6 ശതമാനവും 1.5 ശതമാനവും ശാസ്ത്ര സാങ്കേതിക വികസനത്തിനായി

Read more http://www.sirajlive.com/2013/02/28/2834.html

Similar questions