World Languages, asked by sadeedsachu, 3 months ago

malayalam ESSAY ON കുട്ടികൾ നേരിടുന്ന ഭീഷണി​

Answers

Answered by vardharajulanagalaks
7

Answer:

കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആരാഞ്ഞുകൊണ്ട് വിവിധ പ്രായത്തിലുള്ള കുട്ടികളുമായി മാതാപിതാക്കൾ എന്റെ അടുക്കൽ വരാറുണ്ട്. എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ ഞാൻ അവരെ സഹായിക്കാറുമുണ്ട്. ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും മറ്റു ചിലപ്പോൾ അവരുടെ കുട്ടികൾക്ക് പ്രോത്സാഹജനകമായ ഉപദേശങ്ങൾ നൽകുകയും ഇനി വേറെ ചില അവസരങ്ങളിൽ വളരെ ശ്രദ്ധാലുവായ കേൾവിക്കാരിയായി ഇരിക്കുകയും ചെയ്യാറുണ്ട്.

കൂടുതൽ രക്ഷാകർത്താക്കളുടെയും പരാതികൾ ഇങ്ങനെയൊക്കെയാണ്-

പഠനകാര്യങ്ങളിൽ കുട്ടിക്ക് ശ്രദ്ധയില്ല, കുട്ടി നന്നായി പഠിക്കുന്നുണ്ട് എന്നാൽ ജീവിതത്തിൽ ഉദ്ദേശ്യങ്ങളില്ല, കുട്ടിക്ക് ഉത്തരവാദിത്വ ബോധമില്ല, ആഗ്രഹങ്ങളില്ല, ചെയ്യുന്ന കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുന്നില്ല, വീട്ടിലെ ചെറിയ ജോലികൾ ചെയ്യുന്നതിനുപോലും ഏറെ നിർബന്ധിക്കേണ്ടി വരുന്നു എന്നിങ്ങനെ.

സാഹചര്യങ്ങളോ കാര്യങ്ങളോ അനുകൂലമല്ലെങ്കിൽ ശ്രമിക്കുന്ന കാര്യം അപ്പാടെ ഉപേക്ഷിക്കാനുള്ള പ്രവണത കുട്ടികൾ ചിലപ്പോൾ കാണിച്ചുവെന്നു വരാം. പ്രശ്നങ്ങളെ പരിഹാരം കൊണ്ട് നേരിടുന്നതിനു പകരം ചെയ്യുന്ന കാര്യത്തെ ഉപേക്ഷിക്കുക എന്ന എളുപ്പ മാർഗത്തിലേക്കാണ് പലരും തിരിയുക.

തങ്ങളുടെ ജീവിത ലക്ഷ്യത്തെക്കുറിച്ച് കുട്ടികൾക്ക് മതിയായ ധാരണയില്ലാത്തതോ അല്ലെങ്കിൽ കുട്ടികളെ അവരുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ രക്ഷാകർത്താക്കൾക്ക് സാധിക്കാത്തതോ ആണ് കുട്ടികളും മാതാപിതാക്കളും നേരിടുന്ന ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

Explanation:

hope you like it.........

Answered by diksha246876
2

Answer:

essay on essay on Malyalam மலையாளம் லாங்குவேஜ் பேச்சு வியோஷாடி லோன் அண்ட் கம்யூனிகேஷன்

Similar questions