India Languages, asked by nimap2011, 1 year ago

Malayalam upanyasam about jalam amulyam (200 words)

Answers

Answered by nagasri1776381
1

Explanation:

sry i dont know............

Answered by mad210203
3

ജലം അമൂല്യം, വിലയറിയാതെ ഉപയോഗം.

വിശദീകരണം :

  • മലിനജലം എന്നൊന്നില്ല, നമ്മൾ മലിനമാക്കുന്ന ജലമേ ഉള്ളൂ – എത്ര ശരിയാണ് ഈ ചൊല്ല്.
  • നമ്മൾ അഥവാ മനുഷ്യരുടെ ദുരുപയോഗം കൊണ്ടു മാത്രമാണ് ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത്.
  • ജലക്ഷാമം, ജലമലിനീകരണം, ജലതർക്കം– ഭൂമിയിലെ മറ്റൊന്നിനും ഇത്തരം കാര്യങ്ങളുമായി ഒരുബന്ധവുമില്ല.
  • അടുത്തനാൾ വരെ കാശുമുടക്കില്ലാതെ കിട്ടിക്കൊണ്ടിരുന്നതിനാൽ ഒരു ആലോചനയും കൂടാതെ നമ്മൾ മദിച്ചു തിമർത്ത്.
  • യുഎൻ ജലദിനാചരണം പ്രഖ്യാപിച്ചിരിക്കുന്നത് തന്നെ ശുദ്ധമായ  കുടിവെള്ളത്തിന്റെ പ്രാധാന്യവും അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലോകത്തെ ബോധ്യപ്പെടുത്താനാണ്.
  • മാർച്ച് 22ന് നമ്മൾ ആഘോഷപൂർവം ലോക ജലദിനം കൊണ്ടാടുന്നു. യുഎൻ ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത് 1993 മാർച്ച് 22 മുതലാണ്.
  • ലോക ജനസഖ്യയുടെ പത്തിലൊന്നും വീടിനു കിലോമീറ്ററുകളോളം ദൂരത്തുപോലും ആവശ്യത്തിനു കുടിവെള്ളം ഇല്ലാതെ, ഒരുപാത്രം വെള്ളത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
  • ഒരുവിധ ശുദ്ധീകരണ പ്രക്രിയകളും കൂടാതെയാണ് ഇക്കാലത്ത് നമ്മുടെ വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഓടകൾ, ആശുപത്രികൾ, ഹോട്ടലുകൾ  എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള അശുദ്ധജലം നമ്മുടെ മറ്റു ജലസ്രോതസ്സുകളിലേക്കും ഇറങ്ങുന്നത് ഒരുതരത്തിലുള്ള ശുദ്ധീകരണവും കൂടാതെയാണ്.
  • വിവിധതരത്തിൽ നടത്തുന്ന ജലശുദ്ധീകരണം കൊണ്ടു മനുഷ്യനും പ്രകൃതിക്കും ഉണ്ടാകുന്ന സൗഖ്യവും ദീർഘായുസ്സും ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമം കൂടിയാണ് യുഎൻ ന്റേതു.
  • ഇഷ്ടംപോലെ ജലമുണ്ടെന്നും അത് എന്നും ഇവിടെ ഇതുപോലെതന്നെ കാണുമെന്നും നമുക്ക് തോന്നിയപോലെ ഉപയോഗിക്കാമെന്നും ഉള്ള അഹങ്കാരമായിരുന്നു നമ്മുടെ പ്രഥാന പ്രശ്നം.
  • ജലസ്രോതസ്സുകൾ കാത്തുസംരക്ഷിച്ചു,  പെയ്യുന്ന മഴയുടെ 20 ശതമാനമെങ്കിലും സംരക്ഷിച്ചു വെക്കുന്ന തലമുറ ആയിരുന്നിരുനിക്കിൽ, കുടിവെള്ളത്തിനായി കുടങ്ങൾ വരിനിൽക്കുന്ന കാഴ്ചതന്നെ നമ്മുടെ നാട്ടിൽ  ഉണ്ടാകുമായിരുന്നില്ല.
  • മഴവെള്ളക്കൊയ്‌ത്തു മുതൽ മാലിന്യ സംസ്‌കരണ പ്ലാന്റോടുകൂടിയ ഡ്രെയ്‌നേജ് സംവിധാനം വരെ ഉൾപ്പെടുന്ന പരസ്‌പരബന്ധിത പ്രവർത്തനങ്ങൾക്കു സർക്കാരും തദ്ദേശസ്‌ഥാപനങ്ങളും ജനങ്ങളും കൈകോർക്കണം.
  • ഇത്തരം സമഗ്രപരിപാടികൾ ചില വിദേശരാജ്യങ്ങൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.  
  • ഒരു തുള്ളി വെള്ളo പോലും പാഴാക്കാനായി ഇല്ല എന്ന തിരിച്ചറിവിൽ തന്നെയാവണം ഇനി ലോകം  മുന്നോട്ടുപോകേണ്ടത്. എന്നുണ്ടെകിൽ മാത്രമേ നമ്മുടെ അടുത്ത തലമുറക്കായി നമുക്കു ജലം കരുതിവെക്കാൻ പറ്റുകയുള്ളു.

Similar questions