Please give the answer, I want up to 2paragraph.
മാനവരാശിക്ക് എന്ത് ഉപദേശമാണ് എഴുത്തച്ഛൻ ലക്ഷ്മണഉപദേശമായി നൽകുന്നത്.
Answers
Answer:
നിങ്ങൾക്ക് ഈ ചോദ്യം ഇംഗ്ലീഷിൽ നൽകാമോ?
Answer:
ഭൂമിയിൽ പുഴകളും പർവതങ്ങളും നിലനിൽക്കുന്നിടത്തോളം കാലം ഏവരും ആസ്വദിക്കുന്ന ഇതിഹാസകാവ്യമാണ് രാമായണം. രാമായണത്തിന്റെ പ്രകാശം മലയാളക്കരയിൽപരത്തി നമ്മെ നവ്യാനുഭൂതിയിലേക്ക് നയിച്ച പണ്ഡിതശ്രേഷ്ഠനാണ് തുഞ്ചത്തെഴുത്തച്ഛൻ.
രാമായണകഥ ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും അറിയാവുന്നതാണെന്നു മാത്രമല്ല, അതിലെ കഥാപാത്രങ്ങൾ ഭാരതീയരുടെ മനസ്സിൽ ആദർശ സാക്ഷാത്കാരങ്ങളായി തലമുറകളിലൂടെ നിലനിൽക്കുകയുമാണ്. രാമനും സീതയും ലക്ഷ്മണനും ഭരതനും ഹനുമാനുമെല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗങ്ങളായി കഴിഞ്ഞു. നന്മ തിന്മകളുടെ പ്രതീകങ്ങളായി രാമരാവണന്മാർ ഭാരതീയരുടെ മനസ്സിൽ ശാശ്വതപ്രതിഷ്ഠ നേടിയിട്ട് നൂറ്റാണ്ടുകൾ നിരവധിയായി. വാല്മീകിയുടെ ഉദാത്തവും ഉജ്ജ്വലവുമായ പ്രതിഭയിൽ നിന്ന് ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം കാലത്തെ അതിജീവിച്ച് ഇന്നും സജീവമായി നിലനിൽക്കുന്നവയാണ്.