India Languages, asked by reshamapr66, 2 months ago

sneham short note in malayalam

Answers

Answered by gaurid621
0

Explanation:

please mark this brand list answer

Attachments:
Answered by srishanth30
1

സ്നേഹം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാരത്തിന്റെ ഒരു സീമയാണ്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിൻ വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്. നിശ്ചിതമല്ലത്ത ഒരു പൊതുധാരണ വെച്ച് സ്നേഹത്തേ സാധാരണയായി പരാമർശിക്കുന്നത്, മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഒരു ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ്. ഇത് ഒരു പരിമിതമായ ധാരണയാണ്. ആളുകൾ തമ്മിലുള്ള സ്നേഹത്തിന് പല രൂപങ്ങളുണ്ട്. സിനിമ, നാടകം, കഥാ പ്രസംഗം തുടങ്ങിയ സർഗ്ഗശക്തി ഉപയോഗിക്കുന്ന കലകളിൽ സ്നേഹം ഒരു പൊതു പ്രതിപാദ്യ വിഷയമാണ്. മാനസികമായ അടുപ്പം സ്നേഹത്തിന്റെ ഭാഗമാണ്.

ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പങ്കുവെക്കലിലൂടെയും പ്രയോകത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല. അമ്മയും കുഞ്ഞും തമ്മിൽ, പങ്കാളികൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, പ്രണയികൾ തമ്മിലും ഒക്കെ സ്നേഹം ഉണ്ടാകാറുണ്ട്. തലച്ചോറിലെ രാസമാറ്റങ്ങൾ മാനസിക അടുപ്പത്തിനും തുടർന്ന് സ്നേഹത്തിനും കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ലൈംഗികത ആസ്വദിക്കുന്നതിലൂടെയും വ്യക്തികൾ സ്നേഹം പങ്കുവെക്കാറുണ്ട്.സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ അതീതമാണ്. യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല.

PLEASE MARK ME AS A BRAINLIEST AND FOLLOW ME PLEASE

Similar questions