India Languages, asked by jithujilladi6, 1 year ago

റോഡപകടവും സുരക്ഷയും


ഉപന്യസിക്കുക



tryyy cheyyaneee plzzzz

Answers

Answered by pushpakala086
3

റോഡ് സുരക്ഷ: ഓര്‍ക്കേണ്ടതും ചെയ്യേണ്ടതും

രണ്ടായിരത്തി പന്ത്രണ്ടില്‍ 1,39,091 പേര്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടു എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 ലെ കണക്കുകള്‍ ലഭ്യമല്ല എന്നാലും കഴിഞ്ഞവര്‍ഷങ്ങളിലെ പതിവനുസരിച്ചാണെങ്കില്‍ മരണസംഖ്യകൂടാനെ വഴിയുള്ളൂ.

ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യണ്‍ കടന്നതിനാല്‍ ജനസംഖ്യാനുപാതികമായി ഇതൊരു വലിയ സംഖ്യ അല്ലെന്നു ചിലപ്പോള്‍ തോന്നിയേക്കാം. അതുകൊണ്ടുതന്നെ താഴെ പറയുന്ന വിവരങ്ങള്‍കൂടി നാം അറിഞ്ഞിരിക്കേണ്ടതാണ്.

1. റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യം ഇന്ത്യ ആണ്.

2. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള ചൈനയില്‍ റോഡപകടത്തിലെ മരണസംഖ്യ അറുപതിനായിരമാണ്. മാത്രമല്ല 2003 ല്‍ ഒരു ലക്ഷത്തിനു മേലെ മരണം ഉണ്ടായിരുന്നത് വര്‍ഷം ചെല്ലുന്തോറും കുറഞ്ഞുവരികയും ആണ്.(2012 ലെ കണക്ക് പ്രകാരം)

3. ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ള അമേരിക്കയില്‍ (ഇത് ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണത്തിന്റെ പത്തിരട്ടിയോളം അധികമാണ്) റോഡപകടമരണങ്ങളുടെ എണ്ണം മുപ്പത്താറായിരത്തി ഇരുന്നൂറ് ആണ് (2012 ലെ കണക്ക്).

ചുരുക്കത്തില്‍ പറഞ്ഞാല്‍ ജനസംഖ്യയിലും വാഹനങ്ങളുടെ എണ്ണത്തിലും ഒന്നാം സ്ഥാനം നമുക്കില്ലെങ്കിലും വാഹനങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നതിലെ ഒന്നാം സ്ഥാനം നമുക്കാണ്. അതു രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ ഇരട്ടിയില്‍ അധികവും ആണ്.

റോഡപകടങ്ങളില്‍ മരിക്കുന്നവര്‍ വലിയ ഒരു ശതമാനം ഇരുപതുവയസ്സിനും അറുപതുവയസ്സിനും ഇടക്കുള്ള പുരുഷന്മാര്‍ ആണ്. അതായത് സമൂഹത്തിന് എല്ലാ തരത്തിലും സംഭാവന നല്‍കേണ്ട പ്രായത്തില്‍ ഉള്ളവര്‍. ഈ പ്രായത്തിലുള്ളവരുടെ ഏറ്റവും വലിയ മരണകാരണവും റോഡപകടങ്ങള്‍ തന്നെ.

റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒരു സൂചിക മാത്രമാണ്. മരിക്കുന്ന ഓരോ ആളുടേയും പതിന്‍മടങ്ങ് ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുന്നു. ഇരട്ടിപ്പേരെങ്കിലും അപകടഫലങ്ങള്‍ ആജീവനാന്തം അനുഭവിക്കുന്നു. അവര്‍ക്കുണ്ടാകുന്ന ആരോഗ്യനഷ്ടം, സമയനഷ്ടം, അവരുടെയും കുടുംബത്തിന്റെയും ദുഃഖം, നിയമത്തിന്റെ നൂലാമാലകള്‍ ഇതെല്ലാം നോക്കുമ്പോള്‍ സമൂഹത്തിന് എത്രവലിയ ഒരു പ്രശ്‌നമാണ് റോഡപകടങ്ങള്‍ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അപകടമരണത്തില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം ഉണ്ടെങ്കിലും റോഡപകടം കേവലം ഒരു ഇന്ത്യന്‍ പ്രശ്‌നം അല്ല. ലോകത്താകമാനം പത്തു ലക്ഷത്തിലധികം ആളുകള്‍ ആണ് ഓരോ വര്‍ഷവും റോഡപകടത്തില്‍ മരിക്കുന്നത്. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ അപകടമരണമുണ്ടാകുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ്. ഒരു ലക്ഷം ആളുകള്‍ക്ക് 20 ല്‍ അധികം ആളുകള്‍ വര്‍ഷാവര്‍ഷം പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരിക്കുന്നു (കേരളത്തില്‍ ഇത് ഒരു ലക്ഷത്തിന് ഏതാണ്ട് പതിമൂന്ന് എന്ന കണക്കിലാണ്). എന്നാല്‍ ഇതേ ലോകത്തുതന്നെ മരണസംഖ്യ ഒരു ലക്ഷത്തിന് അഞ്ചിനും താഴെയുള്ള അനവധി രാജ്യങ്ങള്‍ ഉണ്ട്.

വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകടമരണവും, അത് സമൂഹത്തിനുണ്ടാകുന്ന വന്‍ നഷ്ടങ്ങള്‍. ലോകത്ത് പലയിടത്തു നിന്നും നല്ല പാഠങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍. ഇവയെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ രണ്ടായിരത്തിപ്പത്തില്‍ 2011-2020 റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് കര്‍മ്മപരിപാടി തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോകാരോഗ്യസംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കാനുള്ള ആഗോളകര്‍മ്മപരിപാടി രണ്ടായിരത്തിപതിനൊന്നില്‍ ലോകാരോഗ്യസംഘടന പുറത്തിറക്കി. ആഗോള പരിപാടിക്കനുസൃതമായി ദേശീയ കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

റോഡ് സുരക്ഷയുടെ ആഗോളകര്‍മ്മപരിപാടി അഞ്ച് തൂണുകളിലായിട്ടാണ് ലോകാരോഗ്യസംഘടന കെട്ടിപ്പൊക്കിയത്.

1. റോഡ് സുരക്ഷാ മാനേജ്‌മെന്റ്

2. സുരക്ഷിതമായ റോഡുകളും യാത്രയും

3. വാഹനസുരക്ഷ

4. റോഡുപയോഗിക്കുന്നവരുടെ സുരക്ഷ

5. അപകടത്തിനുശേഷമുള്ള പ്രതികരണ സംവിധാനങ്ങള്‍

ഇതില്‍ ഓരോന്നിനും വ്യക്തമായ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ആഗോളകര്‍മ്മപരിപാടിയില്‍ നിര്‍വചിച്ചിട്ടുണ്ട്. ഇതില്‍ സുപ്രധാനമായവ താഴെ പറയുന്നു.

1. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ചിട്ടുണ്ടാക്കിയിട്ടുള്ള ആഗോള കരാറുകളും ഉടമ്പടികളും നടപ്പിലാക്കുക.

2. ഓരോ രാജ്യത്തും റോഡ് സുരക്ഷക്ക് ഉത്തരവാദിത്തമുള്ള ഒരു വകുപ്പ് സ്ഥാപിക്കുക. കാബിനറ്റ് തലത്തില്‍ തലത്തില്‍ തയ്യാറാക്കപ്പെട്ട റോഡ് സുരക്ഷാപദ്ധതി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം ഈ ഏജന്‍സിക്ക് നല്‍കുക.

3. ഓരോ രാജ്യവും അവര്‍ക്ക് അനുയോജ്യമായ സുരക്ഷാലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക.

4. റോഡ് സുരക്ഷക്ക് ആവശ്യമായ തുക കണ്ടെത്തി ചിലവഴിക്കുക.

ഇങ്ങനെ മുപ്പത്തിനാലു നിര്‍ദേശങ്ങള്‍ ആണ് ആഗോളകര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താല്പര്യമുള്ളവര്‍ക്ക് ആഗോള കര്‍മ്മപദ്ധതി ഇവിടെ വായിക്കാം.

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ അംഗരാഷ്ട്രങ്ങളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതോ ദേശീയമായി മാത്രം നടപ്പിലാക്കേണ്ടതോ അല്ല. മറിച്ച് ആഗോളമായി നടപ്പിലാക്കേണ്ട നിര്‍ദേശങ്ങളും കര്‍മ്മപരിപാടിയില്‍ ഉണ്ട്. ഉദാഹരണത്തിന്

1. ലോകരാജ്യങ്ങളോട് അവരുടെ റോഡ് നിര്‍മ്മാണ തുകയുടെ പത്തുശതമാനം എങ്കിലും റോഡ് സുരക്ഷക്കായി മാറ്റിവെക്കാന്‍ പ്രേരിപ്പിക്കുക.

2. ജി.എട്ട് ഉച്ചകോടിയും ലോകസാമ്പത്തിക ഫോറവും പോലുള്ള യോഗങ്ങളില്‍ റോഡ് സുരക്ഷ വിഷയമാക്കുക.

3. അപകടങ്ങളെ വിശകലനം ചെയ്യാനും പാഠങ്ങള്‍ പഠിക്കാനും ഉള്ള ആഗോളസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.

4. റോഡപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മക്കായി ഒരു ദിവസം മാറ്റിവെക്കുക

ഒരു ലോകസഞ്ചാരി എന്ന നിലക്ക് റോഡപകടങ്ങളും എണ്ണം കുറക്കാനും മരണങ്ങള്‍ ഒഴിവാക്കാനും ലോകത്ത് നടത്തുന്ന നല്ല മാതൃകകളില്‍ ചിലതുമാത്രം പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം.

Answered by Suriddhim
1

എല്ലാ ദിവസവും നിരവധി ആളുകൾ റോഡപകടങ്ങളിൽ പെടുന്നു. ചിലർ കൊല്ലപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റു. അതിനാൽ റോഡുകൾ കൃത്യമായും സുരക്ഷിതമായും ഉപയോഗിക്കാൻ പഠിക്കേണ്ടത് പ്രധാനമാണ്.

follow me and mark brainliest

റോഡുകൾ‌ ഇപ്പോൾ‌ വളരെ തിരക്കിലായതിനാൽ‌, ഒന്ന്‌ കടക്കുമ്പോൾ‌ ഞങ്ങൾ‌ വളരെ ശ്രദ്ധാലുവായിരിക്കണം. ലഭ്യമാകുമ്പോൾ കാൽനട ക്രോസിംഗ് അല്ലെങ്കിൽ ഓവർഹെഡ് ബ്രിഡ്ജ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ക്രോസിംഗ് ഇല്ലെങ്കിൽ, ഞങ്ങൾ ശ്രദ്ധാപൂർവ്വം വലത്തോട്ടും ഇടത്തോട്ടും നോക്കണം, അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാകുമ്പോൾ മാത്രം കടക്കണം.

ഞങ്ങളിൽ ചിലർ ബസ്സിൽ സ്കൂളിൽ പോകുന്നു. ഒരു ബസ് നീങ്ങുമ്പോൾ അതിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കാതിരിക്കുക എന്നത് പ്രധാനമാണ്. കൂടാതെ, ഞങ്ങൾ ഓഫീസിൽ ചുറ്റിക്കറങ്ങരുത്. പെട്ടെന്നുള്ള ഒരു അസ്വസ്ഥത, കഠിനമായ ഒരു കാര്യത്തിനെതിരെ തല തട്ടിയേക്കാം.

എല്ലാ ട്രാഫിക് നിയമങ്ങളും ഞങ്ങൾ അനുസരിക്കണം. അപകടങ്ങൾ ഒഴിവാക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണിത്. എന്നിരുന്നാലും, ഞങ്ങൾ‌ ഒരിക്കലും അതിൽ‌ പങ്കാളിയാകില്ലെന്ന്‌ ഉറപ്പില്ല. റോഡുകൾ ഉപയോഗിക്കുമ്പോൾ എല്ലായ്പ്പോഴും ജാഗ്രത പാലിക്കുക എന്നതാണ് പ്രധാന കാര്യം.

അതിലൂടെ അപകടം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാം. ഞങ്ങൾ റോഡുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വരെ റോഡ് സുരക്ഷ വളരെ കൂടുതലാണ്. അവ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക, ഞങ്ങൾക്ക് അവ വളരെക്കാലം ഉപയോഗിക്കാൻ കഴിഞ്ഞേക്കും. അവ അശ്രദ്ധമായി ഉപയോഗിക്കുക, ഞങ്ങൾക്ക് അവ ഒരിക്കലും ഉപയോഗിക്കാൻ കഴിയില്ല.

Similar questions