'കാലത്തിനും ദേശത്തിനുമനുസരിച്ച് ജീവിതം സ്വയം രൂപപ്പെടുകയാണ്.”
ജീവിതത്തെക്കുറിച്ചുള്ള സുധീറിന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
സമർഥിക്കുക.
Answers
Answer:
യോജിക്കുന്നുണ്ട്
സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു കാര്യമാണിത്. സമ്പത്തികമായ അഭിവൃദ്ധിയോ, പദവിയോ ഉയരുന്നതുനുസരിച്ചു വക്തികളുടെ ജീവിതത്തിൽ പുരോഗതിയുണ്ടാവും. താഴത്ത് കുഞ്ഞിക്കുട്ടി അമ്മയുടെ ജീവിതം പരിശോധിച്ചാൽ നമുക്കിത് കൂടുതൽ എളുപ്പത്തിൽ അംഗീകരിക്കുവാൻ കഴിയും. താഴ്ത്ത് കുഞ്ഞിക്കുട്ടി അമ്മ വിവാഹത്തിനുമുമ്പ് ഒരു സാധാരണ നാട്ടിൻ പുറത്തുകാരി മാത്രമായിരുന്നു. സാധാരണമായ ഒരു വീട്ടിലായിരുന്നു താമസം. ഓടിട്ട വിടും മുറ്റത്ത് തുളസീതറയും ഒരങ്ങളിൽ കൊളമ്പിചെടികളും ഒക്കെയുള്ള ഒരു വീട്. പക്ഷെ മിസ്റ്റർ തലത്തിനെ കല്യാണംകഴിച്ച് വിദേശത്തു എത്തിയതോടെ അവർ അടിമുടിമാറി. പൗരസ്ത്യാസംസ്കാരം പശ്ചാത്തത്യാസംസ്കാരത്തിനു വാഴ്മാറി. കുഞ്ഞിക്കുട്ടിയമ്മ മിസ്സിസ് തലത്തായി ഭർത്താവിന് ഡോളിയായി മക്കളെ ശ്രദ്ധിക്കാൻ സമയമില്ലാതായി അവർക്ക് ഹോസ്റ്റൽ ജീവിതം നിർബന്ധമാക്കി എന്നാൽ മിസ്റ്റർ തലത്തിന്റെ മരണത്തോടെ അവർ പാലക്കാട്ടിലെ സ്വന്തം വീട്ടിലേക്ക് തിരുച്ചു പോരേണ്ടിവരുന്നു അതോടെ അവർ തീർത്തും മാറി പഴയ കുഞ്ഞിക്കുട്ടിയമ്മയായിത്തന്നെ. നെറ്റിയിൽ ചന്ദനവും വേഷ്ടിയും മുണ്ടും, കഴുത്തിൽ രുദ്രക്ഷമാലയും ഒക്കെ സ്ഥാനം പിടിച്ചു അതായത് കേരളത്തിൽ തിരിച്ചെത്തിയതോടെ കേരളീയ പശ്ചാത്തതിലെ നാട്ടിൻ പുറത്തെ വീട്ടമ്മയായി മാറി. വീട്ടിൽ വരുന്നവരെ സ്വികരിക്കാനും സ്നേഹത്തോടെ പെരുമാറാനും സ്വന്തം കൈകൊണ്ടുള്ള വിഭവങ്ങൾ നൽകി സൽക്കരിക്കാനും പഠിച്ചു. സ്നേഹബന്ധത്തിന്റെ ഊഷ്മളതയും ആദിത്യാസൽകാരത്തിന്റെ സംതൃപ്തിയും അവർ തിരിച്ചറിന്നു. അങ്ങനെ അവർ എത്തിച്ചേർന്ന ദേശത്തിനനുസരിച്ചു അവർ സ്വയം രൂപപ്പെടുത്തുന്നതായി ഇതിൽ നിന്നും മനസിലാക്കാം.