India Languages, asked by shuklavidushi3418, 1 month ago

ഊതിക്കെടുത്തി
മാതൃക പോലെ എഴുതാൻ

Answers

Answered by n0171mpsbls
1

Answer:

വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയാറ്. ജീവിതത്തിന്റെ ഭാരങ്ങളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ വിശ്രമജീവിതം നയിക്കേണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരിയുന്ന ചിലരുണ്ട്. അങ്ങനെ ഒരാളാണ് അമ്മമ്മ. പി. സുരേന്ദ്രന്റെ അമ്മമ്മ എന്ന ചെറിയ വലിയ കഥ ലാളിത്യമുള്ള വാക്കുകളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും.

തേവിത്തേവി വറ്റിപ്പോയ കിണർ

അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥാപാത്രം. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവർക്കാണ്. തേവിത്തേവി വറ്റിപ്പോയ കിണർ എന്നാണ് കഥാകാരൻ അമ്മമ്മയെ വിശേഷി പ്പിക്കുന്നത്. എന്നാലും പൊടിയുന്നുണ്ട് തെളിനീര്. വിധവയായ അവർ മൂന്നു പേരക്കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു. തികഞ്ഞ മദ്യപാനിയായിരുന്നു അമ്മമ്മയുടെ മകളുടെ ഭർത്താവ്, 'അമ്മ വിളക്ക് ഊതിക്കെടുത്തി പറക്കമുറ്റാത്ത മൂന്നു മക്കളെ ഇരുട്ടിലേക്ക് തള്ളി, അവരുടെ കരച്ചിലുകൾക്ക് കാതുകൊടുക്കാതെ അവൻ എങ്ങോട്ടോ ഓടിപ്പോയി ' എന്ന് കഥാകൃത്ത് പറയുമ്പോൾ വരികൾക്കിടയിൽ ചിലതെല്ലാം ഒളിപ്പിച്ചുവെക്കുന്നു. അമ്മ വിളക്ക് ഊതിക്കെടുത്തി എന്ന സവിശേഷ പ്രയോഗത്തിലൂടെ കുട്ടികളുടെ അമ്മയെ അയാൾ ഇല്ലാതാക്കിയെന്നും അവരുടെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിയിട്ടു എന്നും സൂചന കിട്ടുന്നു.

അമ്മമ്മയുടെ രേഖാചിത്രം

മൂന്നു കുട്ടികളുടെയും സംരക്ഷണ ചുമതല കഴിയാതെ വന്നപ്പോൾ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. കുട്ടികളെ വേദനയോടെ പറിച്ചെടുത്തു മാറ്റുകയാണ് അവർ. അമ്മമ്മയുടെ രേഖാചിത്രം ഏതാനും വാക്കുകളിലൂടെ വരച്ചുവെക്കുന്നുണ്ട് കഥാകൃത്ത്. നഗ്നമായ കാതുകൾ, സൂര്യകിരണങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങൾ ഭൂമിയുടെ മഹാസങ്കടങ്ങൾ അറിയുന്നു. ഇടയ്ക്കിടക്ക് അമ്മമ്മ സ്കൂളിലെത്തി മൂന്നു പേരക്കുട്ടികളേയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും. ചായക്കടയിൽ അവരെ കൊണ്ടുപോയി പൊറോട്ടയും പഴംപൊരിയും മേടിച്ചു കൊടുക്കും. ഈ കുട്ടികൾ വളർന്നാൽ വർണ്ണത്തിളപ്പിന്റെ ലോകത്ത് അവർ അമ്മമ്മയെ വെറുക്കില്ലേ എന്ന് കഥാകൃത്ത് ആശങ്കപ്പെടുന്നിടത്ത് കഥ അവസാനിക്കുന്നു.

പരിചിതമായ മുഖം

ഒതുക്കി പറഞ്ഞിരിക്കുന്ന കഥയാണ് അമ്മമ്മ. സഹനത്തിന്റെ പ്രതിരൂപമായ ഒരു സ്ത്രീയുടെ നേർചിത്രമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. അവർ

സ്നേഹസമ്പന്നയാണ്, ത്യാഗമൂർത്തിയാണ്, എടുക്കാൻ കഴിയാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്തയാണ്. നമ്മുടെയൊക്കെ അയൽപക്കത്ത് നമുക്കേറ്റവും പരിചിതമായ അല്ലെങ്കിൽ ജീവിതത്തിൽ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളിൽ കണ്ടുമുട്ടിയ മുഖമാണ് അമ്മമ്മയുടേത്. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.

അവരിപ്പോഴും ജീവിച്ചിരിക്കുന്നു!

കഥാപശ്ചാത്തലത്തെപ്പറ്റി കഥാകൃത്ത് പി.സുരേന്ദ്രൻ സംസാരിക്കുന്നു.

അമ്മമ്മ എന്ന കഥയുടെ രചനാപശ്ചാത്തലം ഒന്നു വ്യക്തമാക്കാമോ? ഏതെങ്കിലും നേരനുഭവത്തിൽ നിന്നാണോ കഥ പിറവിയെടുത്തത്?

ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ എന്ന ഓർമപുസ്തകത്തിലെ ഒരു കുറിപ്പാണ് അമ്മമ്മ. അത് കഥയല്ല. കഥയുടെ ആഖ്യാനതന്ത്രം ഉപയോഗിച്ച് എഴുതിയതാണ്. നോൺഫിക്ഷൻ നരേറ്റീവ് എന്നു പറയും. എനിക്കങ്ങനെ ഒരു സ്ത്രീയെ അറിയാം. അവരിപ്പോഴും ജീവിച്ചിരിക്കുന്നു. ഞാനവരെ ഒത്തിരിസഹായിച്ചിട്ടുണ്ട്. ഒട്ടും ഭാവന ചേർക്കാതെ ആവിഷ്കരിച്ചതാണിത്.

''അമ്മമ്മയുടെ കണ്ണീര് തിളങ്ങുന്ന ഒരു സൂചിയായി മാറിയതും എന്റെ കണ്ണിൽ കൊണ്ടതും എനിക്ക് കണ്ണീർപൊടിഞ്ഞതും'' ഇതുപോലെ ഒട്ടേറെ സവിശേഷ പ്രയോഗങ്ങളുണ്ട് കഥയിൽ. കഥയ്ക്ക് ഭാവ തീവ്രത നൽകുന്ന ഇത്തരം പ്രയോഗങ്ങൾ ബോധപൂർവമായ ഒരു ശ്രമത്തിന്റെ ഫലമായിരുന്നോ?

അല്ല, അടിസ്ഥാനപരമായി ഞാനൊരു കഥാകാരനായതു കൊണ്ട് അത്തരം പ്രയോഗങ്ങൾ വന്നു ചേർന്നതാണ്. കേവലഭാഷയിലെഴുതിയാൽ തീവ്രത കിട്ടില്ല. ഏത് വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും ആഖ്യാനതന്ത്രങ്ങൾ പ്രധാനമാണ്.

അമ്മമ്മയുടെ ജീവിതം പിന്തുടർന്ന് എഴുതിയ ഓർമക്കുറിപ്പ് ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നോ?

ആ സ്ത്രീയുടെ ജീവിതം ഞാൻ പിൻതുടർന്നു പോയിട്ടില്ല. അപ്രധാനമായ ഒരു മാസികയിലാണ് ആ കുറിപ്പ് വന്നത്. അത് പാഠപുസ്തകത്തിൽ വരുമെന്ന് ഞാൻ കരുതിയിട്ടില്ല.

ഇത്തരം അമ്മമ്മമാരെ സ്യഷ്ടിക്കുന്നതിൽ വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ പങ്കില്ലേ? വർണ്ണത്തിളപ്പിന്റെ ലോകത്ത് കുട്ടികൾ എത്തിക്കഴിഞ്ഞാൽ അമ്മമ്മയെ അവർ വെറുപ്പോടെ നോക്കും എന്നു പറയുമ്പോൾ അതിൽ ഒരു മുൻവിധി കലരുന്നില്ലേ?

അനാഥത്വം വലിയശാപമാണ്. ദാരിദ്ര്യവും. എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ആ കുറിപ്പിൽ പറയുന്ന മൂന്നാമത്തെ കുട്ടി നല്ലവനായല്ല വളരുന്നത്. തിന്മകളേയും പാർശ്വവത്കരണത്തെയും അഭിമുഖീകരിക്കുന്ന കുട്ടികൾ നന്മയിലേക്ക് ഉയരണമെന്നില്ല. തിന്മയിൽ തന്നെ വീണുപോകാം.

താങ്കളുടെ കുടുംബത്തെപ്പറ്റി-

അമ്മ മരിച്ചു. അച്ഛൻ ജീവിച്ചിരിക്കുന്നു. ഭാര്യയും രണ്ട് ആൺമക്കളും. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് താമസിക്കുന്നു.

ഒരധ്യാപകനായ താങ്കൾക്ക് ഈ കഥയെ മുൻനിർത്തി എന്തുപദേശമാണ് വിദ്യാർഥികൾക്ക് നൽകാനുള്ളത്? എന്ത് സന്ദേശമാണ് കഥ നൽകുന്നത്?

പുറമേയ്ക്ക് കാണുന്നതുപോലെയല്ല ജീവിതം. മനുഷ്യർ ഒരുപാട് അവഗണനകളേയും പാർശ്വവത്കരണത്തേയും നേരിടുന്നു. നീതി ഉറപ്പാക്കപ്പെടുന്നില്ല. പാവപ്പെട്ടവരെ പരിഗണിക്കാൻ കുഞ്ഞുങ്ങൾക്കാവണം. പഠിച്ചു വളരുമ്പോൾ അമ്മമാരെയും അമ്മൂമ്മമാരെയും മറക്കരുത്. ആരെയെങ്കിലും സഹായിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.

please mark as brainlist

Explanation:

please mark as brainlist

Similar questions