CBSE BOARD X, asked by darkdevil116674, 5 days ago

ആർപ്പുവിളിക്കുവിനുണ്ണികളേ, യലകടലേ, മേന്മേൽ കുരവയിട്ടു കൊച്ചരുവികളെ, ചെറു കന്യകളേ,നല്ലതിഥി നമുക്കിനിയാരുതുപോലെ? ഓണത്തെ വരവേൽക്കുന്ന മലയാള നാടിന്റെ ആഹ്ലാദത്തിമിർപ്പ് കവി ആവിഷ്കരിക്കുന്ന എങ്ങനെ?ഉചിതമായ മറ്റു സന്ദർഭങ്ങൾ കൂടി വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക​

Answers

Answered by lndhuvasanchinnangat
1

Answer:

inna

Explanation:

കാലത്തോട് കലഹിക്കുന്ന/സംവദിക്കുന്നകവിതകൾ കൊണ്ട് അനശ്വരനായി തീർന്നകവിയാണ് വൈലോപ്പിളളിശ്രീധരമേനോൻ.ജീവിതാനുഭവങ്ങളെ'കാച്ചിക്കുറുക്കിയ' കവിതകളിലൂടെയാണ്അദ്ദേഹം മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠനേടിയത്.ഗ്രാമീണ ജീവിതത്തെയും കാർഷികസംസ്‌കൃതിയുടെ പാരമ്പര്യത്തെയുംഅഭിമാനമായി കണ്ട കവിയാണ് വൈലോപ്പിളളിഅധ്വാനിക്കുന്നവന്റെ പ്രകീർത്തനങ്ങളാൽമുഖരിതമാണ് ഓരോ വൈലോപ്പിള്ളി കവിതകളും .

ഓണം മലയാള നാടിനെ എങ്ങിനെയെല്ലാംഅണിയിച്ചൊരുക്കുന്നുവെന്നും പ്രകൃതിയോടുചേര്ന്ന് എങ്ങിനെയെല്ലാമാണ് മലയാളി /മാനവർ മാവേലിമന്നനെ വരവെക്കുന്നതെന്നുംകവി കാവ്യാത്മകമായി വർണിക്കുന്നു .മൂല്യവത്തായ ഓണത്തെ കുറിച്ചുള്ള ചിന്തകൾകവിയെ 'പുള്ളുവനാ'ക്കുന്നു . ഓണം മലയാളനാട് നെഞ്ചേറ്റിയ മധുരോദാരവികാരമായി /വികാരമായി മാറുന്നതെങ്ങനെയെന്ന് പറയുകയാണദ്ദേഹo.

കേരളത്തിന്റെ ഹൃദയ വികാരമാണ് ഓണം.ഓണത്തെ വരവേൽക്കാൻ കേരളീയ പ്രകൃതിഒന്നാകെ അണിഞ്ഞൊരുങ്ങുന്നതായാണ് കവി പറയുന്നുന്നത് .മഞ്ഞിൽ കുളിച്ച് ഈറനണിഞ്ഞ് പരിശുദ്ധയായിഓണത്തെ വരവേൽക്കാൻ നിൽക്കുന്ന മലയാളനാട് സുന്ദരി തന്നെ.മഴയിൽ കുളിച്ച് ഈറനോടെ തണുത്തുവിറച്ചു(ചിറ്റും തുമ്പ പൊക്കൽ മാവേലിയുടെvarvaum kathirikkukayane) നിൽക്കുന്ന തുമ്പ പൂക്കൾ മലർക്കൂട നിറച്ച് മേടായമേടുകളിലെല്ലാം നിരന്നു.സാധാരണക്കാരന്റെ ഉയിർത്തെഴുന്നേൽപ്പാണ്വൈലോപ്പിള്ളിയുടെ ഓണസകൽപ്പം, അതിനാൽ'തുമ്പപ്പൂ'വിന്ന് പ്രാമാണ്യം ലഭിക്കുന്ന ദിനമെന്നപ്രത്യേകത കൂടി ഓണത്തിന് കല്പിക്കുന്നുണ്ട്കവി .

മുക്കുറ്റികൾ തിരികൾ തെറുത്തു കുഴഞ്ഞുമടങ്ങിയ കൈകളോടെ ദീപക്കുറ്റി നാട്ടി അതുകൊളുത്താൻഏറ്റവും ഉചിതമായ മുഹൂർത്തംകാത്തിരിക്കുകയാണ് .ഓണത്തപ്പനെ വരവേൽക്കാൻ മനോഹരമായകിഴികൾ നിറച്ച് കത്തിച്ച് വെള്ളിത്താലവുമേന്തിആമ്പലുകൾ വയലേലകളിലെല്ലാം ഉറങ്ങാതെകാത്തു നിൽക്കുന്നു .വളരെ നേരത്തേ തന്നെ രാവ് മനോഹരമായനിലാവിന്റെ കമുകിൻ പൂ വരി തൂകി (നടമാറ്റ്വിരിക്കുന്നതു പോലെ )ആകാംഷാഭരിതയായിനിൽക്കുന്നുണ്ട് .

ഇങ്ങനെ പ്രകൃതിയൊരുക്കിയ സ്വീകരണപന്തലിലൂടെ ഓണത്തപ്പൻ എഴുന്നള്ളുകയായി.ഓണത്തപ്പന്റെ ആഗമനത്തെ പ്രകൃതിവസന്തത്തിലൂടെ ആഘോഷിക്കുന്നതായാണ്വിവിധ പ്രകൃതി ഉപമകളിലൂടെ കവികാണിക്കുന്നത് .

ഇതിലും നല്ല ഒരതിഥി ഇനി ആരാണ് ??

ഉണ്ണികളേ, കടലലകളേ, കൊച്ചരുവികളേ,ചെറുകന്യകളേ ആർപ്പുവിളിച്ച് കുരവയിട്ട്ഓണത്തപ്പനെ വരവേൽക്കു...(പ്രപഞ്ചത്തിലേസമസ്ത ചരാചരങ്ങയോടും )വരുന്ന അതിഥിയുടെ പ്രൗഡിയെ മാനിച്ചുകൊണ്ട് വരവേൽക്കാൻ പറയുകയാണ് കവി.പനിനീരുകൊണ്ട് കാലുകൾ കഴുകിച്ച്മാവേലിയെ മലയാളത്തറവാട്ടിന്റെമുറ്റത്തൊരുക്കിയ മണി പീഠത്തിൽഇരുത്തുവാനയിട്ട് ഓണക്കോടിയുടുത്ത് നാണിച്ചുതുടുത്ത കവിളോടെ ഒരുങ്ങി നിൽക്കുകയാണ്ഉഷസ്സ്/പ്രഭാതം നീളൻ മലയിൽ തുക്കിയ ചങ്ങലവട്ടയിലെ നാളംഅവൾ മനോഹരമായ വിരലുകൊണ്ട് മീട്ടുന്നുണ്ട്.

കവിതയിലെ കാവ്യാത്മക പ്രയോഗങ്ങളുടെചാധുരി വ്യക്തമാകുന്ന ഭാഗം കൂടിയാണിത്.അതിഥിയുടെ പ്രൗഢിയും ആധിയേഥ മര്യാദനിറഞ്ഞ പ്രകൃതിയുടെ തയ്യാറെടുപ്പിനെയുംകാവ്യത്മകായി വര്ണിക്കുകതയാണിവിടെ.മനോഹരമായ ദൃശ്യബിംബങ്ങളും വാങ്മയചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ കവിത.‌ മലയാളിയുടെ കിനാവുകളിൽ നിറനന്മകളുടെ പ്രതീകമായി നിറഞ്ഞ മാവേലി മന്നൻ. നാംപൂക്കളമിട്ട് കാത്തിരുന്ന മഹാനായ ചക്രവർത്തി!യുടെ ആഗമനത്തെ ഇതിലും മനോഹരമായിഎങ്ങനെ വർണ്ണിക്കാനാണ്.!

Similar questions