World Languages, asked by Pradishna, 2 months ago

essay on plastic pollution in Malayalam
pls reply those who knows Malayalam

Answers

Answered by darshu2861
5

Explanation:

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. [1] മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. [2] പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. [3] എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ.

if u satisfied with my answer plz make me a Brainlist plz

Answered by rsethulekshmi1
2

Answer:

ഈപരിസ്ഥിതി ദിനത്തിന്റെ സന്ദേശം 'പ്ലാസ്റ്റിക്ക് മലിനീകരണത്തെ ചെറുക്കുക' (Beat Plastic Pollution) എന്നതാണ്. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയോട് എന്താണ് ചെയ്യുന്നതെന്ന ശരിയായ തിരിച്ചറിവാണ് ഈ മഹാവിപത്തിനെ നേരിടാൻ അനിവാര്യം. അറിയാം പ്ലാസ്റ്റിക്ക് മാലിന്യം സംബന്ധിച്ച സുപ്രധാനമായ ചില കാര്യങ്ങൾ-

പരിസ്ഥിതിയോട് നാമെന്താണ് ചെയ്യുന്നത്?

ഓരോ വർഷവും ലോകത്ത് ഉപയോഗിക്കപ്പെടുന്നത് അഞ്ച് ലക്ഷം കോടി (അഞ്ച് ട്രില്യൺ) പ്ലാസ്റ്റിക് സഞ്ചികളാണെന്നാണ് കണക്ക്.

പ്രതിവർഷം 130 ലക്ഷം ടൺ പ്ലാസ്റ്റിക് ആണ് മനുഷ്യൻ ഉപയോഗിച്ച ശേഷം കടലിൽ തള്ളുന്നത്. അതായത്, ഓരോ മിനിറ്റിലും ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് കടലിൽ എത്തുന്നു.

ഓരോ മിനിറ്റിലും ലോകത്ത് വിൽക്കപ്പെടുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടായതിൽ അധികം പ്ലാസ്റ്റിക് ആണ് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതിൽ പകുതിയിലധികവും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിഞ്ഞവയാണ്.

ലോകത്തെ മൊത്തം മാലിന്യങ്ങളിൽ 10 ശതമാനമാണ് പ്ലാസ്റ്റിക് മാലിന്യമെന്നാണ് കണക്ക്.

പ്ലാസ്റ്റിക്കിനെതിരെ അവർ ചെയ്യുന്നതെന്ത്?

ലോകത്ത് പല രാജ്യങ്ങളും പ്ലാസ്റ്റിക്കുണ്ടാക്കുന്ന വിപത്തിനെ നേരിടാൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. പ്ലാസ്റ്റിക് എന്ന വിപത്തിനെ മറികടക്കുന്നതിന് നമ്മുടെ നാട് എത്രമാത്രം മുന്നേറേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു.

റുവാണ്ട: ആഫ്രിക്കൻ രാജ്യമായ റുവാണ്ട 2008 മുതൽ പ്ലാസ്റ്റിക് ബാഗ് വിമുക്ത രാജ്യമാണ്. രാജ്യത്ത് പാസ്റ്റിക് സഞ്ചികൾക്ക് പൂർണ നിരോധനമാണുള്ളത്.

ഫ്രാൻസ്: രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് നിയമത്തിന്റെയും ബോധവത്കരണത്തിന്റെയും മാർഗങ്ങളാണ് ഫ്രാൻസ് സ്വീകരിക്കുന്നത്. 2016ൽ പ്ലാസ്റ്റിക് നിരോധന നിയമം ഫ്രാൻസ് പാസ്സാക്കി. കപ്പുകൾ, പ്ലേറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവ 2020ഓടുകൂടി പൂർണമായും നിരോധിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. 2025ഓടുകൂടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനും ഫ്രാൻസ് ലക്ഷ്യമിടുന്നു.

Hero

പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയോട് ചെയ്യുന്നതെന്ത്?

4 Jun 2018, 08:24 PM IST

Environment Day 2018

How plastic is damaging Earth, World environment Day 2018, Beat Plastic Pollution

Photo: AP

ഈപരിസ്ഥിതി ദിനത്തിന്റെ സന്ദേശം 'പ്ലാസ്റ്റിക്ക് മലിനീകരണത്തെ ചെറുക്കുക' (Beat Plastic Pollution) എന്നതാണ്. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിയോട് എന്താണ് ചെയ്യുന്നതെന്ന ശരിയായ തിരിച്ചറിവാണ് ഈ മഹാവിപത്തിനെ നേരിടാൻ അനിവാര്യം. അറിയാം പ്ലാസ്റ്റിക്ക് മാലിന്യം സംബന്ധിച്ച സുപ്രധാനമായ ചില കാര്യങ്ങൾ-

പരിസ്ഥിതിയോട് നാമെന്താണ് ചെയ്യുന്നത്?

ഓരോ വർഷവും ലോകത്ത് ഉപയോഗിക്കപ്പെടുന്നത് അഞ്ച് ലക്ഷം കോടി (അഞ്ച് ട്രില്യൺ) പ്ലാസ്റ്റിക് സഞ്ചികളാണെന്നാണ് കണക്ക്.

പ്രതിവർഷം 130 ലക്ഷം ടൺ പ്ലാസ്റ്റിക് ആണ് മനുഷ്യൻ ഉപയോഗിച്ച ശേഷം കടലിൽ തള്ളുന്നത്. അതായത്, ഓരോ മിനിറ്റിലും ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് കടലിൽ എത്തുന്നു.

ഓരോ മിനിറ്റിലും ലോകത്ത് വിൽക്കപ്പെടുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടായതിൽ അധികം പ്ലാസ്റ്റിക് ആണ് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതിൽ പകുതിയിലധികവും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിഞ്ഞവയാണ്.

ലോകത്തെ മൊത്തം മാലിന്യങ്ങളിൽ 10 ശതമാനമാണ് പ്ലാസ്റ്റിക് മാലിന്യമെന്നാണ് കണക്ക്.

Mathrubhumi Malayalam NewsPhoto: AP

പ്ലാസ്റ്റിക്കിനെതിരെ അവർ ചെയ്യുന്നതെന്ത്?

ലോകത്ത് പല രാജ്യങ്ങളും പ്ലാസ്റ്റിക്കുണ്ടാക്കുന്ന വിപത്തിനെ നേരിടാൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. പ്ലാസ്റ്റിക് എന്ന വിപത്തിനെ മറികടക്കുന്നതിന് നമ്മുടെ നാട് എത്രമാത്രം മുന്നേറേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു.

റുവാണ്ട: ആഫ്രിക്കൻ രാജ്യമായ റുവാണ്ട 2008 മുതൽ പ്ലാസ്റ്റിക് ബാഗ് വിമുക്ത രാജ്യമാണ്. രാജ്യത്ത് പാസ്റ്റിക് സഞ്ചികൾക്ക് പൂർണ നിരോധനമാണുള്ളത്.

ഫ്രാൻസ്: രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് നിയമത്തിന്റെയും ബോധവത്കരണത്തിന്റെയും മാർഗങ്ങളാണ് ഫ്രാൻസ് സ്വീകരിക്കുന്നത്. 2016ൽ പ്ലാസ്റ്റിക് നിരോധന നിയമം ഫ്രാൻസ് പാസ്സാക്കി. കപ്പുകൾ, പ്ലേറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവ 2020ഓടുകൂടി പൂർണമായും നിരോധിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. 2025ഓടുകൂടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനും ഫ്രാൻസ് ലക്ഷ്യമിടുന്നു.

ചൈന:2008ൽ ചൈനീസ് സർക്കാർ പാസ്സാക്കിയ നിയമപ്രകാരം ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ ഇടപാടുകാർക്ക് സൗജന്യമായി പ്ലാസ്റ്റിക് സഞ്ചികൾ നൽകുന്നത് നിരോധിച്ചു. ഇതോടെ രാജ്യത്തെ പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം പകുതിയായി കുറഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സ്വീഡൻ: പ്ലാസ്റ്റിക് നരോധനത്തിനു പകരം പുനരുപയോഗമാണ് സ്വീഡൻ മുന്നോട്ടുവെക്കുന്നത്. അതിനുള്ള മെച്ചപ്പെട്ട മാർഗങ്ങളും അവർ രൂപപ്പെടുത്തുന്നു. പ്ലാസ്റ്റിക് പുനരുപയോഗം മികച്ച രീതിയിൽ നടപ്പാക്കുന്ന ലോകത്തിലെ ഒന്നാംകിട രാജ്യമാണ് സ്വീഡൻ.

അയർലൻഡ്:പ്ലാസ്റ്റിക് സഞ്ചികൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള അയർലൻഡിന്റെ പരീക്ഷണം വൻ വിജയമായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് 2002 മുതൽ വൻ നികുതി ഏർപ്പെടുത്തിയതോടെ ഉപയോഗത്തിൽ 94 ശതമാനമാണ് കുറവുവന്നത്.

Similar questions