World Languages, asked by adwaiths9a6, 27 days ago

ലെഹരി മരുന്നും യുവതലമുറയും general sa for Malayalam ​

Answers

Answered by 12815
8

Answer:നമ്മുടെ യുവതലമുറ മദ്യവും മയക്കുമരുന്നും തേടി പോകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ഇന്ന് പലരും ഇതിന്റെ അടിമകളായി മാറിയിരിക്കുന്നു എന്നത് സമൂഹത്തിന് ഇതിനെതിരെ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട തിന്റെ അനിവാര്യത കൂടിയാണ് വ്യക്തമാക്കുന്നത്. ലഹരി മരുന്ന് വേട്ടയില്‍ പിടിക്കപ്പെടുന്നത് മിക്കവാറും യുവാക്കളാണ്. ഡി ജെ പാര്‍ട്ടികള്‍, നിശാഡാന്‍സുകള്‍, അത്താഴ പാര്‍ട്ടികള്‍, ക്ലബ് ആഘോഷങ്ങള്‍, ഹൗസ് ബോട്ട് പരിപാടികള്‍, വിവാഹ പാര്‍ട്ടികള്‍, റെസിഡന്‍ഷ്യല്‍ കോളനി ഒത്തുകൂടലുകള്‍, മറ്റു ആഘോഷങ്ങള്‍ എന്നിവക്കായി മയക്കു മരുന്നും മദ്യവും എത്തിച്ചു കൊടുക്കുന്നവരാണ് പിടിക്കപ്പെടുന്നതില്‍ ഏറെയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത്് ലഹരി വിറ്റു പിടിയിലാകുന്നവരും കുറവല്ല. ഒരു കാര്യം വ്യക്തമാണ്. മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാര്‍ ഏറെയാണ്. ആവശ്യക്കാരില്‍ ചെറുപ്പക്കാരാണ് അധികവും എന്നതും നാം മനസ്സിലാക്കണം. ആവശ്യക്കാരില്‍ ആണ്‍, പെണ്‍ വ്യത്യാസം കുറഞ്ഞു തുല്യത നേടുന്നു എന്നാണ് അനധികൃത ലഹരി വില്‍പന വേട്ടക്കിറങ്ങുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. നമ്മുടെ നാട്ടില്‍ മദ്യവും മയക്കു മരുന്നും ഇല്ലാത്ത ആഘോഷങ്ങള്‍ കുറവാണെന്നതാണ് വാസ്തവം. പങ്കെടുക്കുന്നവര്‍ക്ക് ഹരം നല്‍കണമെങ്കില്‍ പാര്‍ട്ടികള്‍ക്ക് മുന്തിയ ഇനം മദ്യം തന്നെ വിളമ്പണം. മയക്കുമരുന്ന് വിളമ്പുന്ന വേദികളും കുറവല്ല. ഉപയോഗിക്കുന്നവരില്‍ മുതിര്‍ന്നവര്‍ എന്നോ ചെറുപ്പകാരെന്നോ വ്യത്യാസം ഇല്ല. പണ്ടൊക്കെ മറഞ്ഞിരുന്നു ചെയ്തിരുന്ന മദ്യപാനം ഇന്ന് തുറന്ന വേദികളിലെന്ന വ്യത്യാസം മാത്രമാണുള്ളത്. നമ്മുടെ സമൂഹത്തില്‍ ഈ കാര്യത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിച്ചെന്നു മാത്രം. ഒളിച്ചും പാത്തും അല്ലാതെയും നിരന്തരമായും ‘അഭിമാനക്ഷതമില്ലാതെ’യും നിത്യജീവിതത്തില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് പണ്ടത്തേക്കാള്‍ കൂടുതല്‍ അവസരമാണ് മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും കിട്ടുന്നത് എന്ന് സാരം.

Similar questions