English, asked by Hados6928, 1 year ago

Importance of malayalam language essay in malayalam

Answers

Answered by SFT
385
മാതൃഭാഷ ഇന്ന് മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള നമ്മുടെ ഭാഷ ചരമമടയുകയാണ്. മേഘസന്ദേശവും, താളിയോലയും, എഴുത്തും, പത്രത്താളുകളും മറ്റും ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍, എസ്.എം.എസ് എന്നിവയ്ക്ക് വഴിമാറുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കുമുന്നില്‍ മലയാളഭാഷയും വൈകാതെ അടിയറവുപറയേണ്ടിവരും.

മലയാളം നമ്മുടെ അഭിമാനം ആണ്‌, അത് നമ്മുടെ സംസ്‌കാരമാണ്. അനുഭവത്തിന്റെ, ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ. അതിനെ നിഷേധിക്കാന്‍, ചവിട്ടി താഴ്ത്താന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് പലരും എനിക്ക് മലയാളം അറിയില്ല എന്നു പറയുന്നു. അതവര്‍ക്ക് ഗമ കൂട്ടുന്ന ഒന്നായോ.. എന്നാല്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.
malayalam-letters
ലോകത്തിലുള്ള 2796 ഭാഷകളില്‍ മലയാളിത്തിന് 77-ാം സ്ഥാനമാണുള്ളത്. നമ്മുടെ നാട്ടില്‍ മഹാന്‍മാര്‍ ജനിച്ചിട്ടുണ്ടെന്നുതന്നെ അപൂര്‍വ്വമായേ നമുക്കറിയാനിടവരുന്നുള്ളൂ. ഇന്നത്തെ വിദ്യാഭ്യാസം രചനാത്മകമായ യാതൊന്നും നമ്മെ പഠിപ്പിക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം. സ്വന്തം കൈകാലുകള്‍ ഉപയോഗിക്കാന്‍ പോലും നമുക്കറിയില്ല. ഇംഗ്ലീഷുകാരുടെ പൂര്‍വ്വികന്മാരെക്കുറിച്ചുള്ള വസ്തുതകളും കണക്കുകളുമെല്ലാം നാം അസ്സലായി പഠിക്കുന്നു.
Answered by GulabLachman
17

മലയാള ഭാഷ

  • മലയാളം നമ്മുടെ മാതൃഭാഷയാണ്
  • മാതൃഭാഷ നമ്മുടെ പെറ്റമ്മ പോലെയാണ്
  • മലയാളം ഒരു ദ്രാവിഡ ഭാഷയാണ് .
  • ഇന്ത്യയിലെ ഇരുപത്തിരണ്ടു ഔദ്യോഗിക ഭാഷകളിലും  ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ഭാഷകളിലും മലയാളം ഉൾപ്പെടുന്നു.
  • നമ്മുടെ നാടിൻറെ സംസ്കാരവും പൈതൃകവും നമ്മുടെ ഭാഷയിലൂടെ പ്രതിഫലിക്കുന്നു
  • തമിഴ് ഭാഷയുമായി നമ്മുടെ ഭാഷക്ക് ചെറിയ ബന്ധം ഉണ്ട്
  • ലോക സാഹിത്യത്തിൽ മലയാള ഭാഷക്ക് മഹത്തരമായ ഒരു സ്ഥാനം ഉണ്ട്
  • ലോക സാഹിത്യത്തിലേക്കു മലയാള ഭാഷ സംഭാവന ചെയ്ത സാഹിത്യകാരന്മാര്കും  എഴുത്തുകാർക്കും  മലയാള ഭാഷയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്
  • തുഞ്ചത്തെഴുത്തച്ഛൻ ആണ് മലയാള ഭാഷയുടെ പിതാവ്
  • മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ചു പഠനം നടത്തിയവരിൽ എ ആർ രാജരാജവര്മയ്ക്കും മഹാകവി ഉള്ളൂരിനും പ്രധാന പങ്കുണ്ട്
  • തകഴി, എസ് കെ പൊറ്റക്കാട്, എം ടി വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, തിക്കോടിയൻ തുടങ്ങിയ ഒട്ടനവധി മലയാള സാഹിത്യകാരന്മാരെ മലയാള ഭാഷ സംഭാവന ചെയ്തിട്ടുണ്ട്
  • മാതൃഭാഷ എന്നതിനേക്കാൾ ഉപരി മലയാള ഭാഷ ശ്രേഷ്ടമായതും അമൂല്യമായതുമായ ഭാഷയാണ്
  • ഇത്തരത്തിലുള്ള ഭാഷയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്
Similar questions