India Languages, asked by hafsaalipnr, 7 months ago

Malayalam essay on mahamariyum manushyanum

Answers

Answered by Rakkun
2

മക്കളേ,

ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്ന് മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍ മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു എന്നതാണ്. തോക്കിന്‍ കുഴലിനുമുന്നില്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന് എത്രമാത്രം ജാഗ്രത ഉണ്ടായിരിക്കുമോ അതിലുമേറെ ജാഗ്രതയോടെ പ്രകൃതിയെ സംരക്ഷിക്കുവാന്‍ നമ്മള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയില്‍ നിലനില്‍പുള്ളു.

മനുഷ്യന്‍ പ്രകൃതിയില്‍ നിന്നു ഭിന്നനല്ല, പ്രകൃതിയുടെതന്നെ ഭാഗമാണ്. അവന്‍ നിലനില്‍ക്കുന്നതുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയുടെ താളലയം നഷ്ടപ്പെടുമ്ബോള്‍ പ്രകൃതി സംഹാരതാണ്ഡവമാടുവാന്‍ ആരംഭിക്കും.

Similar questions