Malayalam essay on the topic 'thozhil adhishtitha vidhyabhyasam
Answers
Answer:
വിദ്യാസമ്പന്നരിൽ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം.കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിൽനിന്ന് ഉന്നത സാങ്കേതികവിദ്യാഭ്യാസം നേടിയവരുടെ അനുപാതം ആമേഖലകളിലുള്ള തൊഴിലവസരങ്ങളേക്കാൾ കൂടുതലാകുന്നതും തൊഴിലില്ലായ്മയുടെ ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇതിന് താഴോട്ടുള്ള തൊഴിൽ മേഖലകൾക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം തുലോം കുറയുകയും ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് പലവിധത്തിലും ആഘാതം സ്യഷ്ടിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കേരളത്തിൽ ഹയർസെക്കന്ററി നിലവാരത്തിൽ തൊഴിലതിഷ്ഠിത വിദ്യാഭ്യാസം നിലവിൽ വന്നത്.
എഞ്ചിനീയറിംഗ് & ടെക്നോളജി, അഗ്രികൾച്ചർ, മ്യഗസംരക്ഷണം, പാരാമെഡിക്കൽ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് & കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 42-ഓളം കോഴ്സുകൾ വി.എച്ച്.എസ്.ഇ യിൽ നടന്നു വരുന്നു.10-ആം ക്ലാസോ തത്തുല്യമോ ആണ് വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള യോഗ്യത. രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് മേൽപ്പറഞ്ഞവയിൽ നിന്നും അവരവരുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുക്കാം. ഈ തൊഴിലിനോടൊപ്പം +2 വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്കൂളുകളിൽ P.T.C(പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്റർ) എന്ന പേരിൽ അതാത് മേഖലകളിൽ പരിശീലനവും നൽകുന്നു.