India Languages, asked by joshuasamuelvinod25, 1 month ago

Malayalam speech about environment protection in 10 sentences. pls no spam!​

Answers

Answered by prayags2020
1
Save Environment Speech in Malayalam Language പരിസ്ഥിതി സംരക്ഷണം പ്രസംഗം

പരിസര ശുചീകരണത്തെക്കുറിച്ച് നിങ്ങളുടെ നാട്ടിൽ സംഘടി പ്പിക്കുന്ന ഒരു യോഗത്തിൽ അവതരിപ്പിക്കാനുള്ള പ്രസംഗം തയ്യാറാക്കുക.
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ പഞ്ചായത്ത് പ്രസിഡന്റ്, യോഗം ഉദ്ഘാടകൻ ബ്ലോക്ക് പ്രസിഡന്റ്, വേദിയിലിരിക്കുന്ന മറ്റു വിശിഷ്ടാതി ഥികളെ, പ്രിയമുള്ള നാട്ടുകാരെ,
Save Environment Speech in Malayalam Language പരിസ്ഥിതി സംരക്ഷണം പ്രസംഗം
നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് പരിസരശുചീകരണത്തെ സംബന്ധിച്ച് ചിലകാര്യങ്ങൾ മനസ്സിലാക്കുവാനാണല്ലൊ. നമ്മുടെ നാട്ടിൽ ഈയിടെയായി പനിയും മറ്റുപല രോഗങ്ങളും പടർന്നു പിടിച്ചി രിക്കുന്നത് നിങ്ങൾക്കെല്ലാം അറിവുള്ള കാര്യമാണല്ലോ? എന്താണിതിന്റെ കാരണമെന്ന് അധികമാരും ചിന്തിക്കാറില്ല. നമ്മുടെ പരിസരം അനുദിനം മലിനമായിക്കൊണ്ടിരിക്കുകയാണ്. നാം ശ്വസിക്കുന്ന വായുവും കുടി ക്കുന്നവെള്ളവും കഴിക്കുന്ന ആഹാരവും എല്ലാം മലിനപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മലിനീകരണത്തിന്റെ കാരണങ്ങളിൽ ഒന്നു മാത്രമാണ്. കൊതുക് വർദ്ധിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പലകാര്യങ്ങളും മാലിന്യം വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. അല്പമൊന്നു ശ്രദ്ധിച്ചാൽ നമുക്കു നമ്മുടെ പരിസരം വൃത്തിയുള്ളതാക്കാം.

പാഴ്വസ്തുക്കളും മറ്റും വഴിയിലും പൊതുസ്ഥലങ്ങളിലും ഇടരുത്. വഴിയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും മലമൂത്ര വിസർജ്ജനം നടത്തരുത്. രാസവളങ്ങൾ, കീടനാശിനി എന്നിവയുടെ പ്രയോഗം കുറ യ്ക്കണം. വാഹനങ്ങളുടെയും വ്യവസായസ്ഥാപനങ്ങളുടെയും പുക ശുദ്ധീകരിച്ച് പുറത്തേയ്ക്കു വിടണം. ജലാശയങ്ങളിൽ മാലിന്യം ഒഴുകി യെത്താനിടവരരുത്. ഫാക്ടറികളിലെയും വ്യവസായസ്ഥാപനങ്ങളി ലെയും മലിനവസ്തുക്കൾ മുഴുവൻ പുഴകളിലേക്കൊഴുക്കുന്ന ഒരു രീതി യാണ് നമ്മുടെ നാട്ടിൽ എല്ലായിടത്തും കണ്ടു വരുന്നത്.

മലിനീകരണം ഒഴിവാക്കുന്നതിന് എന്താണ് പോംവഴി? ജനങ്ങളെ ബോധവൽക്കരിക്കണം. അതിനാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പി ക്കുന്നത്. നമ്മുടെ വീടുവൃത്തിയായിരിക്കുന്നതുപോലെ നാടും, നടക്കുന്ന വഴിയും വൃത്തിയായിരിക്കാൻ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. മാലിന്യവിമുക്തമായ ഒരു സ്ഥലത്തെ ആരോഗ്യമുള്ള ആളുകളുണ്ടാവൂ. പരിസരശുചീകരണത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ ഇടയിലും പൊതുജനങ്ങളുടെ ഇടയിലും ബോധവൽക്കരണം നടത്തേ ണ്ടതാണ്. അതിനായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാർഡുതോറും യോഗങ്ങൾ സംഘടിപ്പിക്കേണ്ടതാണ്.

മാലിന്യവിമുക്തമായ ഒരു നല്ലനാളേയ്ക്കുവേണ്ടി എല്ലാവരും കൂട്ടായി യത്നിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാനെന്റെ വാക്ക് ഉപസംഹരിച്ചുകൊള്ളുന്നു.
നിങ്ങൾക്കെല്ലാവർക്കും നന്ദി നമസ്കാരം.
Answered by kanikamaitysarma5937
7

Answer:

I am following ypu now you foll.ow me and keep your words . See in the attachment .

Attachments:
Similar questions