പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവിതസുഖം അനുഭവിച്ചിട്ടില്ല
Answers
പകയ്ക്കു വഴി പണം.
പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി.
പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും.
പകലന്തിയോളം അന്തിവെളുക്കുവോളം.
പകലൂണുകഴിച്ചാൽ പത്തുഗുണം, പിറ്റന്നാൾ പട്ടിപോലെ.
പകലെല്ലാം തപസ്സുചെയ്ത് രാത്രി പശുവിൻകണ്ണ് തുരന്നുതിന്നുക.
പകൽ അരിയുംകൊണ്ടുചെന്നിട്ട് വച്ചുകൊടുക്കാത്തിടത്ത് രാത്രി നെല്ലുംകൊണ്ടുചെന്നാലോ?
പകൽ കക്കുന്ന കള്ളനെ രാത്രികണ്ടാൽ തൊഴണം.
പകൽ കക്കുന്ന കള്ളൻ രാത്രികണ്ടാൽ വിടുമോ?
പകൽകണ്ട കിണറ്റിൽ രാത്രി വീഴുക.
പകൽ കഴിഞ്ഞാൽ രാത്രി.
പകൽ കൈകാണിച്ചാൽ വരാത്തവർ രാത്രി കണ്ണുകാണിച്ചാൽ വരുമോ?
പകൽ പക്കംനോക്കിയേ പറയാവൂ, രാത്രി അതുമരുത്.
പകൽ ബുദ്ധിയില്ല, രാത്രി ബോധമില്ല.
പകൽ വെള്ളനും രാത്രി കള്ളനും.
പക്കച്ചൊല്ല് പതിനായിരം.
പക്കത്ത് ചോറുംതിന്ന് കോയിക്കൽ കൂടുക.
പക്കീർ സുൽത്താനായാലും തരമറിയിക്കും.
പക്ഷിക്കറിയാം പക്ഷിയുടെ ഭാഷ.
പക്ഷിക്കാകാശം ബലം, മീനിന് വെള്ളം ബലം, മരത്തിന് മണ്ണ് ബലം.
പക്ഷിക്ക് കൂടും വേണം കാടും വേണം.
പക്ഷിക്ക് കൂട്, മക്കൾക്കമ്മ.
പക്ഷിയെ പിടിക്കാൻ മരം മുറിക്കുക.
പങ്കിത്തിന്നാൽ പശി മാറും.
പങ്കുണ്ണിവാലാ നീയെന്തിന് തൂങ്ങി.
പങ്ങൻ മുങ്ങിയാൽ പറങ്ങോടന് ചീരാപ്പ്.
പച്ചക്കലത്തിൽ വെള്ളമൊഴിച്ചുവച്ചാലോ?
പച്ചച്ചാണം തെങ്ങിന്നാകാ.
പച്ചനെല്ലിന് പറയക്കുടിലിലും പണിയാം.
പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ.
പച്ചപ്പുളി കടിച്ച പോലെ.
പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം.
പച്ചമണ്ണ് പോലെ ചുട്ടമണ്ണൊട്ടുമോ?
പച്ചമാങ്ങ പാൽക്കഞ്ഞിക്കാകാ